ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര കരാർ രാജ്യത്തെ നിർമ്മാണ മേഖലയെയും സേവന മേഖലയെയും പുതിയ
ഉയരങ്ങളിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകൾ വിജയകരമായി പൂർത്തിയായതായി അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യ എനർജി വീക്ക് ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തെ രണ്ട് പ്രമുഖ സമ്പദ്‌വ്യവസ്ഥകൾ ഒന്നിക്കുന്നതിലൂടെ ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നുമാണ് ഈ കരാറിന് കീഴിലാകുന്നത്. ഇത് ആഗോള വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിലെ തൊഴിൽ അധിഷ്ഠിത മേഖലകളായ ടെക്സ്റ്റൈൽസ്, രത്നങ്ങളും ആഭരണങ്ങളും, തുകൽ വ്യവസായം, ചണം കടൽ വിഭവങ്ങൾ എന്നിവയ്ക്ക് ഈ കരാർ വലിയ നേട്ടമുണ്ടാക്കും. കൂടാതെ, ഭാഇന്ത്യ രതം തങ്ങളുടെ ഓട്ടോമൊബൈൽ, മദ്യവിപണി എന്നിവ യൂറോപ്പിനായി ഭാഗികമായി തുറന്നുനൽകാനും സാധ്യതയുണ്ട്.
2007-ൽ തുടങ്ങിയ ചർച്ചകൾ ഓട്ടോമൊബൈൽ മേഖലയിലെ തർക്കങ്ങൾ കാരണം 2013-ൽ ഉപേക്ഷിച്ചിരുന്നു. എന്നാൽ ദശാബ്ദങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഇപ്പോൾ 21 അധ്യായങ്ങളിൽ ഇരുരാജ്യങ്ങളും സമവായത്തിലെത്തി. അടുത്ത വർഷം തുടക്കത്തോടെ കരാർ ഔദ്യോഗികമായി നിലവിൽ വരും. അമേരിക്കയുടെ മാറിയ വ്യാപാര നയങ്ങൾക്കിടയിൽ യൂറോപ്പിനും ഇന്ത്യയ്ക്കും പുതിയ വിപണികൾ കണ്ടെത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്.
ടെക്സ്റ്റൈൽ, പാദരക്ഷകൾ, കൃഷി, ആഭരണ നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർദ്ധിക്കുന്നതോടെ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇത് കൂടാതെ യൂറോപ്പിൽ നിന്നുള്ള മെഷിനറികൾ, മദ്യം (വൈൻ, വിസ്കി), ചില ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയുടെ നികുതി കുറയുന്നതോടെ ഇവയ്ക്കും വിപണിയിൽ വില കുറയാൻ സാധ്യതയുണ്ട്.











Discussion about this post