Tuesday, May 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പീഡിപ്പിച്ചിട്ടില്ലെന്ന് മെഡിക്കല്‍ പരിശോധനാ ഫലം: എല്ലാം പെണ്‍കുട്ടിയുടെ തോന്നലെന്ന് കണ്ടെത്തല്‍

by Brave India Desk
Jul 21, 2020, 03:06 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശൂര്‍: രണ്ടുപേര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ മൊഴി വെറും തോന്നല്‍ മാത്രമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് പോകുന്നതിനിടെ ജൂണ്‍ 19ന് രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നായിരുന്നു പതിനേഴുകാരിയുടെ മൊഴി. എന്നാല്‍ ആരോപണം മാനസിക പ്രശ്‌നങ്ങളുള്ള പെണ്‍കുട്ടിയുടെ വെറും തോന്നല്‍ മാത്രമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ തെളിവുകളൊന്നും മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്താനായിട്ടില്ല.

രാമവര്‍മപുരത്തെ പ്രത്യേക കേന്ദ്രത്തിലേക്ക് നടന്നുപോകുന്നതിനിടെ രണ്ടുപേര്‍ പീഡിപ്പിച്ചതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഗുരുവായൂരില്‍ നിന്ന് ബൈക്കില്‍ രണ്ടുപേര്‍ ലിഫ്റ്റ് നല്‍കിയെന്നും കുന്നംകുളത്ത് എത്തിച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴിയില്‍ പറയുന്നത്. ഇതേതുടര്‍ന്നു പൊലീസ് പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി അന്വേഷണം തുടങ്ങി. ഈ റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും തുമ്പൊന്നും കണ്ടെത്തിയില്ല. സംശയിക്കുന്നവരെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ആരെയും തിരിച്ചറിയാന്‍ പെണ്‍കുട്ടിക്കായില്ല. പിന്നീട് പെണ്‍കുട്ടി മൊഴി തിരുത്തി. ഒരാള്‍ മാത്രമാണ് തന്നെ പീഡിപ്പിച്ചതെന്നും അത് ഗുരുവായൂരില്‍ വെച്ചായിരുന്നുവെന്നും പറഞ്ഞു. എന്നാല്‍ ആരും തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും താന്‍ കഥ മെനയുകയായിരുന്നുവെന്നും പെണ്‍കുട്ടി പിന്നീട് പറഞ്ഞു. ഇതിനെ സാധൂകരിക്കുന്നതാണ് മെഡിക്കല്‍ പരിശോധനാഫലവും.

Stories you may like

ഡി. കെ. ശിവകുമാറിന്റെ ചിരിക്ക് പിന്നിൽ എന്ത്?; കർണാടകയിലെ നേതൃമാറ്റ ചർച്ചകൾക്ക് വീണ്ടും ആക്കം; പാളയത്തിൽ പട തുടരുന്നു

അട്ടപ്പാടി മധു വധക്കേസ് ; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നഗരത്തിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. സ്‌കീസോഫ്രീനിയയോ സമാനമായ മറ്റ് ആരോഗ്യ അവസ്ഥയോ ആണ് കുട്ടിക്കുള്ളതെന്നാണ് ആരോഗ്യ വിദഗ്ധരുടെ സംശയം.

നേരത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലുള്ള കേന്ദ്രങ്ങളില്‍ കുട്ടിയെ പാര്‍പ്പിച്ചിരുന്നു. നാലോ അഞ്ചോ മാസം മുന്‍പാണ് പെണ്‍കുട്ടിയെ രാമവര്‍മപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. മൂന്നുമാസത്തിന് ശേഷം ചാവക്കാടുള്ള മറ്റൊരു സ്ത്രീയുടെ വീട്ടിലേക്ക് പോയി. മാനസിക ആരോഗ്യം വീണ്ടെടുത്തുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ വീണ്ടും ജുവനൈല്‍ കേന്ദ്രത്തിലേക്ക് മാറ്റിയങ്കിലും അവിടെ തുടര്‍ന്നില്ല. സെപ്തംബറില്‍ കുട്ടിക്ക് 18 തികയും. അതുകഴിഞ്ഞാല്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള സംരക്ഷണം പെണ്‍കുട്ടിക്ക് ലഭിക്കുകയില്ല. ഇതും ആശങ്കയുളവാക്കുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. ”18 വയസുകഴിഞ്ഞാല്‍ കുട്ടി എങ്ങോട്ടുപോകുമെന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ചിലപ്പോള്‍ കുട്ടി സാധാരണപോലെ പെരുമാറും. മറ്റുചിലപ്പോള്‍ അസാധാരണമാംവിധവും പെരുമാറുന്നു. ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ അവളെ സംരക്ഷിക്കാന്‍ മുന്നോട്ടുവന്നില്ലെങ്കില്‍ കുട്ടിയുടെ കാര്യം കഷ്ടത്തിലാകും” സിഡബ്ല്യുസി ചെയര്‍മാന്‍ ഡോ. വിശ്വനാഥന്‍ പറഞ്ഞു. എന്നാല്‍, ചെറുപ്രായത്തില്‍ കുട്ടിനേരിട്ട പീഡനങ്ങളുടെ അനന്തരഫലമാകാം ഈ തോന്നലുകളെന്നാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലെ വിദഗ്ധര്‍ പറയുന്നത്. കുട്ടിക്ക് 1213 വയസുള്ളപ്പോള്‍ നടന്ന പീഡനങ്ങളുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ഇപ്പോള്‍ ജയിലിലാണ്. വര്‍ഷങ്ങളായി അച്ഛനും കുടുംബത്തെ ഉപേക്ഷിച്ച മട്ടാണ്.

Share1TweetSendShare

Latest stories from this section

സംസ്ഥാനത്ത് പരക്കെ കനത്ത മഴ ; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി

സംസ്ഥാനത്ത് പരക്കെ കനത്ത മഴ ; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

Discussion about this post

Latest News

ക്ലച്ച് പ്ലെയർ പടിദാർ; 33 പന്തിൽ 93; ഐ.പി.എൽ ചരിത്രത്തിലെ ഐക്കണിക് ഇന്നിംഗ്സുമായി രജത് പടിദാർ; സുവർണനേട്ടത്തിൽ ഇനി റെയ്നക്കൊപ്പം

ക്ലച്ച് പ്ലെയർ പടിദാർ; 33 പന്തിൽ 93; ഐ.പി.എൽ ചരിത്രത്തിലെ ഐക്കണിക് ഇന്നിംഗ്സുമായി രജത് പടിദാർ; സുവർണനേട്ടത്തിൽ ഇനി റെയ്നക്കൊപ്പം

സിദ്ധരാമയ്യയോട് രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ് ; രാജ്യസഭയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം

സിദ്ധരാമയ്യയോട് രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ് ; രാജ്യസഭയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം

ഹാർദിക് പാണ്ഡ്യ സി.എസ്.കെയിലേക്ക്? ’07:07′ ദുരൂഹതയുമായി അശ്വിൻ; ചെന്നൈയുടെ അഴിച്ചുപണിയിൽ വമ്പൻ അപ്ഡേറ്റ്

ഹാർദിക് പാണ്ഡ്യ സി.എസ്.കെയിലേക്ക്? ’07:07′ ദുരൂഹതയുമായി അശ്വിൻ; ചെന്നൈയുടെ അഴിച്ചുപണിയിൽ വമ്പൻ അപ്ഡേറ്റ്

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

ബക്രീദിന് മുന്നോടിയായി മുംബൈയിൽ സംഘർഷം ; പൊതുസ്ഥലത്ത് മൃഗബലിക്കുള്ള നീക്കം തടഞ്ഞ് ഹിന്ദു വിഭാഗം

ബക്രീദിന് മുന്നോടിയായി മുംബൈയിൽ സംഘർഷം ; പൊതുസ്ഥലത്ത് മൃഗബലിക്കുള്ള നീക്കം തടഞ്ഞ് ഹിന്ദു വിഭാഗം

നുഴഞ്ഞുകയറ്റക്കാർ മൂലമുള്ള ‘അസ്വാഭാവിക ജനസംഖ്യാ വ്യതിയാനം’ ; പരിശോധനയ്ക്കായി ഉന്നതതല സമിതിക്ക് രൂപം നൽകി കേന്ദ്രസർക്കാർ

നുഴഞ്ഞുകയറ്റക്കാർ മൂലമുള്ള ‘അസ്വാഭാവിക ജനസംഖ്യാ വ്യതിയാനം’ ; പരിശോധനയ്ക്കായി ഉന്നതതല സമിതിക്ക് രൂപം നൽകി കേന്ദ്രസർക്കാർ

വീട്ടിൽ വളർത്താൻ 25,000 രൂപയുടെ ഉറുമ്പുകൾ!; ലോകത്തെ ഞെട്ടിച്ച ഏറ്റവും വിചിത്രമായ കള്ളക്കടത്ത്; ഞെട്ടിക്കുന്ന പാരിസ്ഥിതിക വിപത്തുകൾ

വീട്ടിൽ വളർത്താൻ 25,000 രൂപയുടെ ഉറുമ്പുകൾ!; ലോകത്തെ ഞെട്ടിച്ച ഏറ്റവും വിചിത്രമായ കള്ളക്കടത്ത്; ഞെട്ടിക്കുന്ന പാരിസ്ഥിതിക വിപത്തുകൾ

അൽ-ബദർ-ഹിസ്ബുൾ സഖ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ് ; ജമ്മു കശ്മീരിൽ തീവ്രവാദ ശൃംഖല വീണ്ടും സജീവമാക്കാൻ ശ്രമം

അൽ-ബദർ-ഹിസ്ബുൾ സഖ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ് ; ജമ്മു കശ്മീരിൽ തീവ്രവാദ ശൃംഖല വീണ്ടും സജീവമാക്കാൻ ശ്രമം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies