അസമിലെ ഗുവാഹത്തി സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഷര്‍ജീല്‍ ഇമാമിന് കൊറോണ സ്ഥിരീകരിച്ചു. ജൂലൈ 17 ന് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലിന്റെ സംഘം ഷര്‍ജീല്‍ ഇമാമിനെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹിയിലേക്ക് തിരികെ കൊണ്ടുവരാന്‍ അസമിലെത്തിയിരുന്നു.
എന്നാല്‍ കൊണ്ടുവരുന്നതിന് മുമ്പ് ഷര്‍ജീല്‍ ഇമാമും ഡല്‍ഹി പൊലീസ് സംഘവും കൊറോണ പരിശോധന നടത്തി. പരിശോധനയില്‍ പൊലീസ് സംഘം നെഗറ്റീവ് ആയപ്പോള്‍. വിദ്യാര്‍ത്ഥി പ്രവര്‍ത്തകന്റെ സാമ്പിള്‍ പോസിറ്റീവ് ആയി.
രോഗം ഭേദമാകുകയും റിപ്പോര്‍ട്ട് നെഗറ്റീവ് ആകുകയും ചെയ്യുന്നതുവരെ ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹിയിലേക്ക് കൊണ്ടുവരുന്നത് വൈകിപ്പിക്കാന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ചു.
ജെഎന്‍യു ചരിത്ര പഠന കേന്ദ്രത്തിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് ഷര്‍ജീല്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലക്ക് പുറത്ത് അക്രമത്തിന് കാരണമായ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിതിനെ തുടര്‍ന്നാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (യുഎപിഎ) പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തത്.
Discussion about this post