ലഖ്നൗ: എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെയും രാമക്ഷേത്രനിര്‍മ്മാണ ശിലാസ്ഥപനത്തിന് ക്ഷണിക്കാന്‍ തീരുമാനമെടുത്ത് രാമക്ഷേത്ര ട്രസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കില്ലിടുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.
മുന്‍ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍ എന്നിവരുള്‍പ്പെടെ അയോധ്യ റാം ക്ഷേത്ര പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികളെ ‘ഭൂമി പൂജന്‍’ ചടങ്ങിനായി ക്ഷണിക്കണമെന്ന് ട്രസ്റ്റ് അംഗങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരെയും ക്ഷണിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ശിലാസ്ഥാപനം നടത്തുന്നതിനുമുമ്പ് പ്രധാനമന്ത്രി മോദി ഹനുമാന് ഗാരി ക്ഷേത്രത്തിലും രാമക്ഷേത്രത്തിലും പ്രാര്‍ത്ഥന നടത്തും. എല്ലാ മുഖ്യമന്ത്രിമാരെയും പരിപാടിയിലേക്ക് ക്ഷണിക്കും, ”ശ്രീ രാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി പൂനെയില്‍ പറഞ്ഞു.
ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെ പങ്കെടുക്കുമെന്ന് ശിവസേന സ്ഥിരീകരിച്ചിരുന്നു. എന്നിരുന്നാലും, ശിലാസ്ഥാപന ചടങ്ങില്‍ മോദി പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് എന്‍സിപി മേധാവി ശരദ് പവാര്‍, മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് ബാലസഹേബ് തോറാത്ത് എന്നിവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
200 പേരെയെങ്കിലും പരിപാടിയ്ക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും സാമൂഹിക അകലം പാലിച്ചായിരിക്കും ചടങ്ങുകള്‍ നടക്കുകയെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആര്.എസ്.എസ് മാധാവി മോഹന്‍ ഭഗവത് അദ്വാനി, ജോഷി, ഭാരതി, കത്യാര്‍ പുറമെ മറ്റു മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.
ചടങ്ങില്‍ അഞ്ച് വെള്ളി ഇഷ്ടികകള്‍ ശ്രീകോവിലിനുള്ളില്‍ സ്ഥാപിക്കുമെന്ന് രാം മന്ദിര്‍ ട്രസ്റ്റ് വക്താവ് നൃത്ത ഗോപാല്‍ ദാസ് പറഞ്ഞു. ഹിന്ദു പുരാണ പ്രകാരം ഇഷ്ടികകള്‍ അഞ്ച് ഗ്രഹങ്ങളുടെ പ്രതീകമാണെന്ന് വിശ്വസിക്കപ്പെടുന്നു.
Discussion about this post