ഹിന്ദുവാണെന്ന വ്യാജേന മുസ്ലീം യുവാവ് വിവാഹം ചെയ്ത ഹിന്ദു യുവതിയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി.അമിത് ഗുർജാർ എന്ന വ്യാജപേര് ഉപയോഗിച്ച് ഫേസ്ബുക്കിലൂടെയാണ് വിവാഹമോചിതയും ഒരു കുഞ്ഞുമുള്ള പ്രിയ എന്ന യുവതിയെ ഇയാൾ പരിചയപ്പെടുന്നത്.ഇയാൾ ഹിന്ദുവല്ല മുസ്ലീമായ ദിൽഷാദ് എന്നയാളാണെന്ന് പ്രിയ കണ്ടെത്തിയതിനു പിന്നാലെ യുവതിയേയും മകളെയും കാണാതെയായിരുന്നു.
ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ദിൽഷാദ് മുസ്ലീം ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തന്നെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് യുവതി പോലീസിൽ പരാതി നൽകിയിരുന്നു.ശേഷം, ലോക്ക്ഡൗൺ കാലഘട്ടത്തിലാണ് യുവതിയെയും കുഞ്ഞിനെയും കാണാതാവുന്നത്.തുടർന്നുള്ള അന്വേഷണത്തിൽ ഇയ്യാളുടെ വീട്ടിൽ കുഴിച്ചു മൂടപ്പെട്ട നിലയിൽ പ്രിയയെയും കുഞ്ഞിനേയും കണ്ടെത്തുകയായിരുന്നു.പ്രിയയുടെ സുഹൃത്തായ ചഞ്ചൽ ചൗധരിയാണ് പ്രിയയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയത്. ദിൽഷാദിനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post