കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയാണ് വ്യാഴാഴ്ച വിട്ടയച്ചത്.
ശിവശങ്കറിനെ ഇന്നലെ എന്‍.ഐ.എ അഞ്ചു മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. പേരൂര്‍ക്കടയില്‍ എന്‍.ഐ.എയുടെ ക്യാമ്ബ് ഓഫീസ് ആയ പൊലീസ് ക്ലബിലേക്ക് ശിവശങ്കറിനെ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. വൈകിട്ട് നാലിനു തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി 8.55 നാണ് അവസാനിച്ചത്.
അതേസമയം, സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം സെക്രട്ടേറിയറ്റിലേക്ക് ദേശീയ അന്വേഷണ ഏജന്‍സി വ്യാപിപ്പിച്ചതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കേസിലെ മുഖ്യപ്രതികളായ സ്വപ്നയും സരിത്തും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫീസുകളില്‍ പതിവായി എത്താറുണ്ടായിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ്, തെളിവുകള്‍ തേടി എന്‍.ഐ.എ സംഘം കഴിഞ്ഞദിവസം എത്തിയത്
നേരത്തെ കസ്റ്റംസും ഒമ്പത് മണിക്കൂർ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. കേസിലെ പ്രതി സരിത് ശിവശങ്കറിനെതിരെ മൊഴിയും നൽകിയിരുന്നു.
Discussion about this post