ഇന്ത്യയും ഇസ്രയേലും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് 19 അതിവേഗ പരിശോധനാ കിറ്റുകളുടെ പരീക്ഷണം വന്‍ വിജയമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇസ്രയേല്‍ സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു. 30 സെക്കന്‍ഡുകള്‍ക്കുള്ളില്‍ വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിച്ചറിയാനാകുന്ന ഈ പരിശോധനാ കിറ്റിന്റെ അവസാന ഘട്ട പരീക്ഷണങ്ങള്‍ നടക്കുകയാണ്. ഇസ്രായേല്‍ പ്രതിരോധമന്ത്രാലയത്തിന്റെ ഡയറക്ട്രേറ്റ് ഓഫ് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റും (DDR&D) ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗവൈസേഷനും (DRDO) സംയുക്തമായാണ് പരീക്ഷണങ്ങള്‍ നടത്തുന്നത് . അവസാനഘട്ട പരീക്ഷണങ്ങള്‍ക്കായി ഇസ്രായേലില്‍ നിന്നുള്ള ഉന്നതതല സംഘം അടുത്തയാഴ്ച ടെല്‍ അവീവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തുമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രാലയം പത്രക്കുറിപ്പില്‍ പറയുന്നു.
ഈ രീതിയിലൊരു സാങ്കെതികവിദ്യയുടെ സഹകരണം ആദ്യമായാണ് ഇന്ത്യയും ഇസ്രായേലും തമ്മിലുണ്ടാകുന്നത്. ഇസ്രായേലിന്റെ വിദേശകാര്യമന്ത്രാലയവും ആരോഗ്യമന്ത്രാലയവും ഈ ചര്‍ച്ചകളില്‍ പങ്കാളിയായിരുന്നു. ഇസ്രായേൃലിന്റെ സാങ്കേതികപരിജ്ഞാനവും ഇന്ത്യയുടെ ഗവേഷണ നിപുണതയും ഉല്‍പ്പാദനക്ഷമതയും ഒത്തു ചേര്‍ന്ന് കോവിഡ് 19നെ നിയന്ത്രണത്തിലാക്കി സാധാരണ ജീവിതം പുനസ്ഥാപിക്കാന്‍ സഹായിക്കുമെന്നാണ് ഇസ്രായേല്‍ ഗവണ്മെന്റ് പത്രക്കുറിപ്പില്‍ അറിയിച്ചത്.
ഇസ്രായേല്‍ -ഇന്ത്യ ശാസ്ത്ര സാങ്കേതിക സഹകരണം ഇസ്രായേലിനേയും ഇന്ത്യയേയും ലോകത്തെത്തന്നെയും വന്‍ തോതില്‍ സഹായിക്കുന്ന അദ്വിതീയമായ ഫലങ്ങളുണ്ടാക്കുമെന്ന് വിദേശകാര്യമന്ത്രി ഗാബി ആഷ്‌കെന്‍സായി പറഞ്ഞു. പത്തു ദിവസം കൊണ്ട് പതിനായിരക്കണക്കിനു സാമ്പിളുകള്‍ ശേഖരിക്കാനും നിര്‍മ്മിത ബുദ്ധി (Artificial intelligence) അടിസ്ഥാനമാക്കിയ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് അവയെ അതിവേഗം വിശ്ലേഷണം ചെയ്യാനും ഫലങ്ങള്‍ ഉപയോഗിച്ച് കൃത്യമായി രോഗനിയന്ത്രണത്തിനുള്ള നടപടികളെടുക്കാനും ഈ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് കഴിയുമെന്ന് ഇസ്രായേല്‍ അറിയിച്ചു.
ഇസ്രായേല്‍ സംഘം വരുന്ന വിമാനത്തില്‍ ഇന്ത്യയിലേക്കയക്കുന്ന ആദ്യബാച്ച് വെന്റിലേറ്ററുകളും ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇരു രാജ്യങ്ങളുടേയും സഹകരണത്തിനായി അനേക തവണ ഫോണ്‍ സംഭാഷണം നടത്തിയെന്നും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ ഇസ്രയേലിന് കോവിഡ് 19 മരുന്നായ ഹൈഡ്രോക്‌സി ക്‌ളോറോക്വീന്‍ നല്‍കിയത് ഇസ്രായേല്‍ മാദ്ധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായി വലിയ പ്രാധാന്യം നേടിയിരുന്നു..
ഇരു രാജ്യങ്ങളും ഒരുമിച്ചുള്ള നന്മയ്ക്കായി ശാസ്ത്രീയ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നത് തന്ത്രപ്രധാനമായി വലിയ കാര്യമാണെന്ന് ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജീവ് സിംഗ്‌ള പറഞ്ഞു. ഇന്ത്യാ- ഇസ്രായേല്‍ ശാസ്ത്രസാങ്കേതിക സഹകരണം പുതിയ അനേകം ദിശകളിലേക്ക് മാറുകയും അന്താരാഷ്ട്രതലത്തില്‍ ശാസ്ത്ര സാങ്കേതിക പ്രതിരോധ രംഗങ്ങളില്‍ അത് വലിയ മുന്നേറ്റമുണ്ടാക്കുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.











Discussion about this post