അലഹബാദ് : അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ഭൂമിപൂജ തടയണമെന്ന ഹർജി അലഹാബാദ് ഹൈക്കോടതി തള്ളി.കോവിഡ് രോഗ വ്യാപനത്തിന്റെ സാധ്യത ചൂണ്ടിക്കാണിച്ച് സാകേത് ഗോഖലെയെന്ന അഭിഭാഷക നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
300 പേരോളം ഭൂമി പൂജയ്ക്ക് പങ്കെടുക്കാൻ സാധ്യതയുണ്ടെന്നാണ് ഹർജിയിൽ ഗോഖലെ ചൂണ്ടിക്കാണിച്ചത്.രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ ഭൂമിപൂജയിൽ, പ്രധാനമന്ത്രി അടക്കം നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
Discussion about this post