കേരളത്തിലും കർണാടകയിലും ഐ.എസ്.ഐ.എസ് തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്.തീവ്രസംഘടനയായ അൽ-ഖ്വയ്‌ദ ഇന്ത്യ ആക്രമിക്കാൻ ആസൂത്രണം നടത്തുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ഇന്ത്യ,പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ 150 മുതൽ 200 വരെയുള്ള ഭീകരവാദികൾ അൽ-ഖ്വയ്‌ദയിൽ പ്രവർത്തിക്കുന്നുണ്ട്.
അൽ -ഖ്വയ്തയുടെ ഇപ്പോഴത്തെ നേതാവ് ഒസാമ മഹമൂദാണ്.കൊല്ലപ്പെട്ട അൽ -ഖ്വയ്‌ദയുടെ മുൻനേതാവിന്റെ മരണത്തിനു പ്രതികാരം ചെയ്യുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണ്ടെത്തൽ.അഫ്‌ഗാനിസ്‌ഥാനിലെ നിംറൂസ്, ഹെൽമാന്ദ്, കാണ്ഡഹാർ എന്നീ പ്രവിശ്യകളിലിരുന്ന് താലിബാന്റെ പിന്തുണയോടെ അൽ-ഖ്വയ്‌ദ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാണ്.ഈ റിപ്പോർട്ടുകളിലാണ് ഐഎസ്ഐഎസിൽ പ്രവർത്തിക്കുന്നവർ കേരളത്തിലും കർണാടകയിലുമുണ്ടെന്ന് സൂചിപ്പിച്ചിരിക്കുന്നത്.
Discussion about this post