ബെംഗളൂരു: മുന്‍ പ്രധാനമന്ത്രി എബി വാജ്പേയിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ രണ്ടു മാധ്യമപ്രവര്‍ത്തകർക്ക് സസ്പെൻഷൻ. ഏഷ്യാനെറ്റ് ന്യൂസ് മനേജ്‌മെന്റ് ആണ് സസ്‌പെന്‍ഡ് ചെയ്തത്. ഏഷ്യാനെറ്റ് ഓണ്‍ലൈനിലെ അസോസിയേറ്റ് എഡിറ്റര്‍ കെ പി റഷീദിനെയും സബ് എഡിറ്റര്‍ ജിതിരാജിനെയുമാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
സസ്യാഹാരിയായ വാജ്പേയി ബീഫ് ഭക്ഷിച്ചിരുന്നുവെന്നാണ് ഇവര്‍ ഓണ്‍ലൈനില്‍ വ്യാജവാര്‍ത്ത നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസിന്റെയും ഓണ്‍ലൈനിന്റെയും മാതൃസ്ഥാപനമായ ജൂപിറ്റര്‍ എന്റര്‍ടെയ്‌മെന്റ് വെഞ്ചേഴ്‌സാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. രണ്ടു പേര്‍ക്കും ഒരു മാസത്തെ ശമ്പളമില്ലത്ത സസ്‌പെന്‍ഷനാണ് നല്‍കിയിരിക്കുന്നത്. വ്യാജവാര്‍ത്തയുടെ ലിങ്ക് അടക്കം വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി ലഭിച്ചിരുന്നു. ഈ വ്യാജവാര്‍ത്തക്കെതിരെ തുടര്‍ നടപടികള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ചാനല്‍ ഉടമയായ രാജീവ് ചന്ദ്രശേഖര്‍ നേരിട്ട് രണ്ടു മാധ്യമപ്രവര്‍ത്തകരെ പുറത്താക്കുന്നത്.
നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ കലാപം നയിച്ചപ്പോള്‍ പ്രകോപനപരമായ വാര്‍ത്തകള്‍ നല്‍കിയ ഏഷ്യാനെറ്റ് ന്യൂസിന് കേന്ദ്രസര്‍ക്കാര്‍ 48 മണിക്കൂര്‍ സംപ്രേക്ഷണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് നിരുപാധികം മാപ്പ് അപേക്ഷിച്ചാണ് ഏഷ്യാനെറ്റ് ചാനല്‍ വീണ്ടും സംപ്രേക്ഷണം തുടങ്ങിയത്.
Discussion about this post