ബംഗളുരുവിലെ 90 പോലീസ് ട്രെയിനികൾക്ക് കോവിഡ് സ്ഥിരീകരിച്ചു.പോലീസ് ട്രെയിനിങ് സ്കൂളിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബാക്കിയുള്ള 391 പേരെയും കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു.ഈ പരിശോധനയിലാണ് 90 പോലീസ് ട്രെയിനികൾക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്.
രോഗം ബാധിച്ചവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കർണാടക പോലീസ് ട്രെയിനിങ് സ്കൂളിന്റെ സുപ്പീരിയണ്ടന്റായ മഞ്ജുനാഥ് ശുക്ല വ്യക്തമാക്കി.പുതിയ കോൺസ്റ്റബിൾ ബാച്ചിലെ പോലീസ് ട്രെയിനികൾക്കാണ് രോഗം പിടിപെട്ടിട്ടുള്ളത്.രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയ നൂറ്റിയമ്പതോളം ആളുകളെ ക്വാറന്റൈനിൽ ആക്കിയിരിക്കുകയാണ്. അതേസമയം, ബംഗളുരുവിൽ ഇതുവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന എണ്ണൂറിലധികം പോലീസ് ഉദ്യോഗസ്ഥർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.രോഗം ബാധിച്ച് 7 പോലീസ് ഉദ്യോഗസ്ഥർ മരണപ്പെടുകയും ചെയ്തിരുന്നു.
Discussion about this post