തിരുവനന്തപുരം : വാട്സാപ്പിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെ വശീകരിച്ച് പീഡനത്തിനിരയാക്കുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.പൂന്തുറ ജസീന മൻസിലിൽ മുഹമ്മദ് സുഹൈൽ ഖാൻ (19), ചെറുവക്കൽ ഉത്രാടം വീട്ടിൽ വിഷ്ണു (26) എന്നിവരാണ് പിടിയിലായത്.
പെൺകുട്ടികളെ ശ്രീകാര്യത്തുള്ള വിഷ്ണുവിന്റെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചിരുന്നത്. ഇവരുടെ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്ത്, ആഡംബര ബൈക്കുകളിൽ കറങ്ങി നടക്കുകയാണ് സംഘത്തിന്റെ വിനോദം.കൂടുതൽ പ്രതികൾക്കായി അന്വേഷണം നടക്കുകയാണ്.സുഹൈൽ ഖാനെതിരെ വേറെ രണ്ട് പോക്സോ കേസ് നിലവിലുണ്ട്.










Discussion about this post