തിരുവനന്തപുരം : അരുന്ധതി റോയിയുടെ ലേഖനം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.കാലിക്കറ്റ് സർവകലാശാല ബി.എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലെ പാഠപുസ്തകത്തിലാണ് അരുന്ധതി റോയിയുടെ “കം സെപ്റ്റംബർ” എന്ന ലേഖനം ഉൾപ്പെടുത്തിയിട്ടുള്ളത്.
കാശ്മീരിൽ ഇന്ത്യ നടത്തുന്നത് ഭീകരവാദം ആണെന്നാണ് ഈ ലേഖനത്തിലുള്ളതെന്നും ഇത് പിൻവലിച്ച് സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.ഇന്ത്യയുടെ ആണവ പരീക്ഷണത്തെയും വൻ അണക്കെട്ടുകളെയും ചോദ്യം ചെയ്യുന്ന ലേഖനം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ ആരുടെ കയ്യിൽ നിന്നാണ് വിദ്യാഭ്യാസ വകുപ്പ് അച്ചാരം വാങ്ങിയത്? ഹിന്ദുക്കൾ ഇന്ത്യയിൽ ഫാസിസം നടത്തുകയാണെന്ന് പരസ്യമായി ആരോപിക്കുന്ന പാഠപുസ്തകത്തിന്റെ ലക്ഷ്യം മതത്തിന്റെ പേരിൽ ക്യാമ്പസുകളെ വിഭജിക്കലാണ്.കശ്മീർ രാജ്യത്തിന്റെ അഭിവാജ്യ ഘടകമാണെന്ന് വിശ്വസിച്ച് ശത്രുക്കളോട് പൊരുതി വീരമൃത്യു വരിച്ച ധീര സൈനികരെ ബഹുമാനിക്കുന്നവർക്ക് എങ്ങനെയാണ് ഇത്തരം പാഠപുസ്തകം പഠിപ്പിക്കാനും പഠിക്കാനുമാവുക?. കെ സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post