സിക്കിമിൽ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.74 വയസ്സുള്ളയാളാണ് ഇന്ന് രാവിലെ കോവിഡ് ബാധിച്ച് സിക്കിമിൽ മരിച്ചത്.കിഴക്കൻ സിക്കിമിലെ റോഗ്ലി പ്രദേശ വാസിയായ ഇയ്യാളെ ശനിയാഴ്ചയാണ് സർ തുടോബ് നംഗ്യാൽ മെമ്മോറിയൽ ആശുപത്രിയിൽ എത്തിക്കുന്നത്.
കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഈ 74 വയസുകാരന് ഉയർന്ന അളവിൽ പ്രമേഹവും രക്തസമ്മർദവും ഉണ്ടായിരുന്നു.ഇതാണ് ഇയാളുടെ മരണത്തിലേക്ക് നയിച്ചത്.സിക്കിമിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് അഞ്ഞൂറോളം കോവിഡ് പോസിറ്റീവ് കേസുകളാണ്.ഇതിൽ നൂറ്റി നാല്പതിലധികം ആളുകളുടെ രോഗം ഭേദമായി.അതേസമയം, സിക്കിം ഭരണകൂടം പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ ആഗസ്റ്റ് 1 വരെ നീട്ടിയിട്ടുണ്ട്.
Discussion about this post