ജമ്മുകശ്മീർ കേന്ദ്ര ഭരണ പ്രദേശമായി നിലനിൽക്കുന്നിടത്തോളം നിയമാസഭാ ഇലക്ഷനിൽ മത്സരിക്കില്ലെന്ന് ജമ്മുകശ്മീരിന്റെ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള.ആർട്ടിക്കിൾ 370 ജമ്മുകശ്മീരിലുള്ളവർക്ക് മാത്രം അവിടുത്തെ സ്ഥലങ്ങൾ വാങ്ങാനും വിൽക്കാനും അനുവദിക്കുന്ന ആർട്ടിക്കിൾ 35എ റദ്ദാക്കിയത് തന്നെ അത്ഭുതപ്പെടുത്തിയിട്ടില്ലെന്നും, എന്നാൽ, കേന്ദ്രഭരണ പ്രദേശമാക്കി ജമ്മുകശ്മീരിനെ വിഭജിച്ചത് ശരിയായില്ലെന്നും ഒമർ അബ്ദുള്ള വ്യക്തമാക്കി.നിലവിൽ ജമ്മുകശ്മീർ നാഷണൽ കോൺഫറൻസിന്റെ വൈസ് പ്രസിഡന്റാണ് ഒമർ അബ്ദുള്ള.കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജമ്മു കശ്മീരിനെ നയിച്ചിരുന്നത് ഒമർ അബ്ദുള്ളയായിരുന്നു.
ജമ്മുകശ്മീരിന് പ്രത്യേക പരിഗണന നൽകുന്ന ആർട്ടിക്കിൾ 370 കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കേന്ദ്രം റദ്ദാക്കിയത്.റദ്ദാക്കിയതിനു പിന്നാലെ ഒമർ അബ്ദുള്ളയുൾപ്പെടെയുള്ള വിഘടനവാദ അനുകൂലിക്കുന്ന ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ കേന്ദ്രം വീട്ടുതടങ്കലിലാക്കിയിരുന്നു.
Discussion about this post