ന്യൂഡൽഹി : വെന്റിലേറ്ററുകളും കോവിഡ് പരിശോധനാ കിറ്റുകളുമടങ്ങുന്ന ‘മോർഫിയസ്’ കിറ്റുമായി ഫ്രാൻസിന്റെ എ330 എംആർടിടി വിമാനം ഇന്ന് ഇന്ത്യയിലെത്തും.120 വെന്റിലേറ്ററുകളും 50,000 പരിശോധനാ കിറ്റുകളുമാണ് ഇന്ത്യയിലേക്ക് പ്രത്യേക വിമാനത്തിൽ ഫ്രാൻസ് എത്തിക്കുക.
ഇന്ത്യയിലുള്ള ഫ്രഞ്ച് അംബാസിഡറായ ഇമ്മാനുവേൽ ലെനയ്ൻ ഈ കിറ്റ് ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റിയുടെ സെക്രട്ടറി ജനറൽ ആർകെ ജെയ്നിനു കൈമാറും. ഇന്ത്യയിലേക്ക് ഫ്രാൻസിൽ നിന്നുമെത്തുന്ന വെന്റിലേറ്ററുകളിൽ 50 ഒസിറിസ് -3 വെന്റിലേറ്ററുകളും 70 യുവെൽ -830 വെന്റിലേറ്ററുകളും ഉൾപ്പെടുന്നുണ്ട്.കോവിഡ് ബാധിതരെ ഒരു ആശുപത്രിയിൽ നിന്നും മറ്റൊരാശുപത്രിയിലേക്ക് എളുപ്പം കൊണ്ടു പോകാൻ സഹായിക്കുന്നതാണ് ഒസിറിസ് -3 വെന്റിലേറ്ററുകൾ.യുവെൽ-830 വെന്റിലേറ്ററുകൾ കോവിഡിന്റെ ചെറിയ ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് ഉള്ളതാണ്.ഇൻട്യൂബേഷൻ ഇല്ലാതെ ശ്വാസകോശങ്ങളിലേക്ക് ഓക്സിജനെത്തിക്കാൻ ഈ വെന്റിലേറ്ററുകൾക്ക് സാധിക്കും.
Discussion about this post