ഹോങ്കോങുമായി ഏർപ്പെട്ടിരുന്ന കുറ്റവാളികളെ കൈമാറാനുള്ള എക്സ്ട്രഡീഷൻ കരാർ നിർത്തലാക്കി ന്യൂസിലാൻഡ്.ചൈന ഹോങ്കോങിൽ പുതിയ സുരക്ഷാ നിയമങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് ന്യൂസിലാൻഡും ഹോങ്കോങും തമ്മിലുള്ള ഇടപെടലുകളിൽ മറ്റു ചില മാറ്റങ്ങളും രാജ്യം വരുത്തിയിട്ടുണ്ടെന്ന് ന്യൂസിലാൻഡിലെ വിദേശകാര്യ മന്ത്രിയായ വിൻസ്റ്റൺ പീറ്റേർസ് വ്യക്തമാക്കി.ചൈനയുടെ നിയന്ത്രണത്തിലിരിക്കുന്നിടത്തോളം കാലം ഹോങ്കോങിനെ വിശ്വസിക്കാൻ ന്യൂസിലാൻഡിനു കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മാസം ആദ്യം ഓസ്ട്രേലിയ, ക്യാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങളും ഹോങ്കോങുമായി ഉണ്ടായിരുന്ന കുറ്റവാളികളെ കൈമാറാനുള്ള എക്സ്ട്രഡീഷൻ കരാർ റദ്ദാക്കിയിരുന്നു. മാത്രമല്ല, ഹോങ്കോങിന് വ്യാപാര മേഖലയിൽ നൽകിയിരുന്ന പ്രത്യേക പരിഗണന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കിയതായി പ്രസ്താവിക്കുകയും ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് ന്യൂസിലാൻഡിന്റെ ഈ നടപടി.
Discussion about this post