ഡൽഹി : ഫ്രഞ്ച് നിർമ്മാണക്കമ്പനിയായ ഡസോ നിർമിച്ചു നൽകിയ റഫാൽ യുദ്ധവിമാനങ്ങൾ അംബാല എയർബേസിലുള്ള യാത്രയിലാണ്.ഇത്രയും സൈനിക താവളങ്ങൾ ഉണ്ടായിട്ടും, അംബാല എയർ ബേസിൽ തന്നെ വിന്യസിക്കാൻ ഉള്ള തീരുമാനത്തിന് കാരണം, ഭൂമിശാസ്ത്രപരമായ സൈനിക പ്രാധാന്യമാണ്. അപ്രതീക്ഷിതമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ, അംബാല എയർബേസിൽ നിന്ന് പാകിസ്ഥാനിലേക്കും ചൈനയിലേക്കുമുള്ള ദൂരക്കുറവു തന്നെയാണ്.
പാകിസ്ഥാൻ അതിർത്തി വെറും 225 കിലോമീറ്റർ ദൂരെയാണ്.ഏതാണ്ട് ആറ് മിനിറ്റ് കൊണ്ട് പറന്നെത്താൻ നിഷ്പ്രയാസം സാധിക്കും.ചൈന അതിർത്തി വെറും 230 കിലോമീറ്റർ ദൂരത്താണ്.അതും പറന്നെത്താൻ ഏതാണ്ട് ഇത്ര സമയം തന്നെ മതി. പാകിസ്ഥാനിലെ സർഗോധ എയർബേസിലേക്ക് അംബാലയിൽ നിന്നും വെറും 450 കിലോമീറ്റർ മാത്രമേയുള്ളൂ.ടേക്ഓഫ് ചെയ്ത് 736 സെക്കൻഡ് അതായത്, 12 മിനിറ്റിൽ തന്നെ ഇന്ത്യൻ വ്യോമസേനയുടെ റാഫേലുകളുടെ ആക്രമണ പരിധിയിലാകും സർഗോധ എയർബേസ്.മറിച്ച് ചൈനയിലേക്ക് വ്യോമാക്രമണം നടത്താൻ 375 കിലോമീറ്റർ ദൂരമേയുള്ളൂ.ഗർഗുംസ എയർ ബേസിൽ 613 സെക്കൻഡ്, അഥവാ 10 മിനിറ്റിനുള്ളിൽ പറന്നെത്താൻ ഇന്ത്യൻ റഫാലുകൾക്ക് സാധിക്കും.ഒരു യുദ്ധം ആസന്നമായാൽ, ആക്രമണവും പ്രതിരോധവും കണക്കുകൂട്ടിത്തന്നെയാണ് റഫാൽ വിമാനങ്ങൾ അംബാല എയർബേയ്സിൽ വിന്യസിക്കുന്നത്.
Discussion about this post