ഡല്‍ഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കാമുകിക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് റിയ ചക്രവര്‍ത്തിക്കും മാതാപിതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
സുശാന്തിന്റെ പിതാവിന്റെ പരാതിയിലാണ് കേസ്. അന്വേഷണവുമായി ബന്ധപ്പെട്ട് പാട്‌ന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം മുംബൈയിലെത്തി. റിയ ചക്രവര്‍ത്തിയുടെ അച്ഛന്‍, അമ്മ, സഹോദരന്‍, സുശാന്തിന്റെ മുന്‍ മാനേജര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ആത്മഹത്യാ പ്രേരണ കുറ്റത്തോടൊപ്പം വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
റിയയും സുശാന്തും തമ്മില്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും പിതാവിന്റെ പരാതിയില്‍ പറയുന്നുണ്ട്. ഇതോടെ സുശാന്തിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍ ഉള്‍പ്പെടെ ബിഹാര്‍ പൊലീസ് ശേഖരിച്ചതായാണ് സൂചന.
സുശാന്തിന്റെ ആത്മഹത്യയില്‍ മുംബൈ പൊലീസിന്റെ അന്വേഷണം നടക്കവെയാണ് ബിഹാര്‍ പൊലീസും കേസെടുത്തിരിക്കുന്നത്. റിയ ചക്രവര്‍ത്തിയെ നേരത്തെ മുംബൈ പൊലീസ് ചോദ്യം ചെയ്തിരുന്നു.
Discussion about this post