അൺലോക്ക് 3.0 മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തു വിട്ട് കേന്ദ്രസർക്കാർ.ആഗസ്റ്റ് ഒന്ന് മുതൽ നിലവിൽ വരുന്ന അൺലോക്ക് 3.0 മാർഗ്ഗനിർദ്ദേശങ്ങളിൽ രാത്രി ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് ഒഴിവാക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.അഞ്ചാം തിയതി മുതൽ ജിമ്മുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും.ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഇന്നാണ് കേന്ദ്രം പുറത്തിറക്കിയത്.സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ആഗസ്റ്റ് 31 വരെ അടഞ്ഞു കിടക്കും.തീയറ്ററുകൾ, മെട്രോ സർവീസുകൾ, സ്വിമ്മിംഗ് പൂളൂകൾ എന്നിവയും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയില്ല.
തിയേറ്ററുകളിൽ 50 ശതമാനം സീറ്റ് അനുവദിച്ച് തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.എന്നാൽ, കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനത്തിൽ നിന്നും കേന്ദ്രം പിന്മാറിയത്.കണ്ടെയിന്മെന്റ് സോണുകളുടെ പുറത്ത് കൂടുതൽ സ്വാതന്ത്ര്യങ്ങൾ അനുവദിക്കാൻ ലക്ഷ്യമിട്ടാണ് അൺലോക്ക് 3.0 പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കേന്ദ്രസർക്കാർ വെളിപ്പെടുത്തി.
Discussion about this post