ജമ്മു കശ്മീരിലെ ലൈൻ ഓഫ് കൺട്രോളിൽ പാകിസ്ഥാന്റെ വെടിനിർത്തൽ ലംഘനം. ആക്രമണത്തിൽ ഒരു ഇന്ത്യൻ പോർട്ടർ കൊല്ലപ്പെട്ടു.ഉറിയിലെ ഗോഹലൻ ഗ്രാമവാസിയായ അൽതാഫ് ഹുസൈനെന്ന സൈന്യത്തിലെ പോർട്ടറാണ് പാകിസ്ഥാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ജമ്മുകശ്മീരിൽ ബരാമുള്ള ജില്ലയിലെ ഉറിയിൽ വെച്ചു നടന്ന പാക് ആക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്.കൊല്ലപ്പെട്ട ആർമി പോർട്ടർ ഇന്ത്യൻ സൈന്യത്തിന്റെ 11 മഹർ യൂണിറ്റിനോടൊപ്പം പ്രവർത്തിച്ചു വരികയായിരുന്നു. ജില്ലയിലെ പോലീസ് അധികൃതർ സംഭവം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.








