ഡൽഹി : രാജ്യത്തെ അൺലോക്ക് 3.0 ഇന്നു മുതൽ നിലവിൽ വന്നു.രാത്രിയാത്രയുടെ നിയന്ത്രണങ്ങൾ ഇന്നു മുതൽ ഉണ്ടാവില്ല.എന്നാൽ, കണ്ടെയ്‌ൻമെൻറ് സോണുകളിൽ ഈ മാസം അവസാനം വരെ ലോക്ഡൗൺ തുടരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നഗരങ്ങളിൽ മെട്രോ ട്രെയിൻ ഗതാഗതം തുറന്നു പ്രവർത്തിക്കാറായിട്ടില്ല.
സ്കൂളുകൾ, കോളേജുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവ ആഗസ്റ്റ് 31 വരെ അടഞ്ഞു കിടക്കും. തീയറ്ററുകളും, സ്വിമ്മിംഗ് പൂളുകളും, പാർക്കുകളും തുറക്കില്ല.ഓഗസ്റ്റ് 5 മുതൽ അണുനശീകരണം നടത്തിയ ശേഷം ജിംനേഷ്യങ്ങളും യോഗ പരിശീലന കേന്ദ്രങ്ങളും തുറക്കാൻ അനുമതിയുണ്ട്.65 വയസ്സിനുമുകളിൽ പ്രായമുള്ളവരും, 10 വയസ്സിന് താഴെ പ്രായമുള്ളവരും, ആരോഗ്യപ്രശ്നം ഉള്ളവരും ഗർഭിണികളും സുരക്ഷ കണക്കിലെടുത്ത് വീട്ടിൽ തന്നെ തുടരണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
Discussion about this post