തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് തീവ്രവാദത്തിലും സ്വര്‍ണക്കടത്തിലും പങ്കാളിയായെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കേസിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രതികളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് നിയമസഹായം നല്‍കുന്നത് സി.പി.എം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശിവശങ്കറിനും സരിത്തിനും ഒരേ അഭിഭാഷകനാണ്. സ്വപ്നയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത് കേസ് അട്ടിമറിക്കാനാണ്. കേരള പൊലീസിന്റെ നീക്കം ദുരൂഹമാണെന്നും കെ.സുരേന്ദ്രന് വ്യക്തമാക്കി.
Discussion about this post