1990-ൽ കാശ്മീരി പണ്ഡിറ്റുകൾ കൂട്ടപാലായനം നടത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് ചെയർമാനുമായ ഫാറൂഖ് അബ്ദുള്ള.റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജിമാർ സംഭവം അന്വേഷിക്കണമെന്നാണ് ഫാറൂഖ് അബ്ദുള്ളയുടെ ആവശ്യം.കാശ്മീർ കാശ്മീരി പണ്ഡിറ്റുകളില്ലാതെ പൂർണമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാശ്മീരിൽ തീവ്രവാദം ആരംഭിച്ചതിനു ശേഷം 1990-കളിൽ ഏകദേശം അറുപതിനായിരത്തോളം കുടുംബങ്ങളാണ് കൂട്ടപാലായനം നടത്തിയത്.കാശ്മീരി പണ്ഡിറ്റുകളുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ട എന്തു നടപടിക്കും തന്റെ സഹകരണം പ്രതീക്ഷിക്കാമെന്ന് ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.മാത്രമല്ല, എല്ലാ മതവിശ്വാസികളെയും ഒരുപോലെ പരിഗണിച്ച് തന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കുന്നത് താൻ തുടരുമെന്ന് ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേർത്തു.
Discussion about this post