Monday, March 8, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

‘ഈ പ്രസ്ഥാനം വിജയിക്കണം, വിജയിക്കുക തന്നെ ചെയ്യും’വിടി ഭട്ടതിരിപ്പാട് ആര്‍എസ്എസ് വാര്‍ഷിക ക്യാമ്പില്‍ അധ്യക്ഷനായി നടത്തിയ പ്രസംഗം

by Brave India Desk
Aug 3, 2020, 11:18 am IST
in Kerala
Share on FacebookTweetWhatsAppTelegram

അരുണ്‍ എം പ്രസാദ്- In Facebook

വിടി ഭട്ടതിരിപ്പാട് 1972 മെയ് 24 ന് പാലക്കാട് നടന്ന സംഘത്തിന്റെ വാര്‍ഷിക ക്യാമ്പില്‍ അധ്യക്ഷനായി നടത്തിയ പ്രസംഗത്തില്‍ നിന്ന് :

‘വിടി ആര്‍എസ്എസിന്റെ വലയില്‍പെട്ടിരിക്കുന്നു !ചില സുഹൃത്തുക്കള്‍ വീട്ടില്‍ വന്ന് പറയുകയുണ്ടായി. ഈ സമ്മേളനത്തിന്റെ നോട്ടീസ് കണ്ട ശേഷം ഞാനിവിടെ വരുന്നതിനെ എതിര്‍ത്ത് പലരും സംസാരിച്ചു. ഞാനൊരു സാമൂഹിക പരിഷ്‌കര്‍ത്താവായാനറിയപ്പെടുന്നത്. സാമൂഹ്യ പരിഷ്‌കരണത്തിന് വേണ്ടി നിലകൊള്ളുന്ന ഏത് പ്രസ്ഥാനത്തെയും ഉള്‍ക്കൊള്ളാന്‍ ഞാനിഷ്ടപ്പെട്ടിരുന്നു. അതെവിടെ നിന്നായാലും തരക്കേടില്ല. അതിന് വേണ്ടി ദാഹിക്കുന്നവനാണ് ഞാന്‍.

ആര്‍ എസ് എസ്സിന്റെ ഭൗതീകവും ആധ്യാത്മികവുമായ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചു, അവ ഉള്‍ക്കൊള്ളാന്‍ കഴിയണം. ഈ നവോധാനത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. നാമിന്ന് ബ്രാഹ്മണനെന്നും ക്ഷത്രിയാണെന്നും പറഞ്ഞു ഉച്ചനീചത്വം സങ്കല്‍പ്പിച്ചു സ്വയം ശപിക്കുകയാണ്. ഗംഗയുടെയും സിന്ധുവിന്റെയും തടത്തിലുദയം ചെയ്ത സംസ്‌കാരത്തെക്കുറിച്ചു പഠിച്ചു നമ്മുടെ നവോഥാനത്തിന് രൂപം നല്‍കണം.അമേരിക്കയില്‍ നിന്നു വരുന്ന ഹിപ്പികളെയല്ല നാം അനുകരിക്കേണ്ടത്.

ഭാരതം മറ്റുള്ളവര്‍ക്ക് നേതൃത്വം നല്‍കണം. നാം വൈദേശികാടിമത്തതില്‍പെട്ടിരിക്കയാണ്. അമ്പലത്തിന്റെയും ഈശ്വരന്റെയും പേര് പറഞ്ഞു നാം തമ്മില്‍ തല്ലേണ്ട കാര്യമില്ല. ഹിന്ദു ഒരു മതമല്ല. അതൊരു ജീവിത രീതിയാണ്. നമ്മുടെ ക്ഷേത്രങ്ങള്‍ സംസ്‌കാരത്തിന്റെയും കലയുടെയും നമ്മുടെ എല്ലാ ഉന്നമനത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. ഗ്രാമജീവിതത്തിന്റെ സങ്കേതങ്ങളായിരുന്നു അവ. ആചാരങ്ങള്‍ എന്തിനു വേണ്ടി നടപ്പിലാക്കിയെന്നു മനസിലാക്കണം. ഈശ്വരനുണ്ടെന്ന് പറയുന്നതിലോ കാര്യമില്ല. ബ്രാഹ്മണോസ്യമുഖമാസിദ്, ബാഹുരജന്യകൃത… എന്ന് തുടങ്ങുന്ന വേദ സൂക്തത്തില്‍ ബ്രാഹ്മണന്‍ മുഖത്ത് നിന്നും ക്ഷത്രിയന്‍ ബാഹുവില്‍ നിന്നുമുണ്ടായി എന്ന് പറയുന്ന വ്യവസ്ഥ പാരമ്പര്യത്തിന്നല്ല, കര്‍മ്മത്തിനാണ് പ്രാധാന്യമെന്ന് നാം മനസിലാക്കണം. ബുദ്ധിമാന്‍ ബ്രാഹ്മണനെപ്പോലെ എന്നും ഉന്നതസ്ഥാനം വഹിക്കുന്നു. പൂണൂല്‍ പൊട്ടിച്ചു നമ്പൂതിരിയോട് മനുഷ്യനാകാന്‍ പറഞ്ഞ ഞാന്‍ ഈ സംഘ പരിപാടി കാണുമ്പോള്‍ ഇവരാണ് നാളത്തെ ബ്രാഹ്മണരെന്നും എല്ലാ മനുഷ്യരും ബ്രാഹ്മണരായിത്തിരണമെന്നും പറയുവാന്‍ തോന്നുന്നു. ഈ പ്രസ്ഥാനവുമായി സഹകരിക്കാന്‍ ഒരു പതിനഞ്ചു കൊല്ലം മുമ്പ് എനിക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ ഞാനും ഈ പ്രകടനത്തിന് ഒരു പങ്കാളിയാകുമായിരുന്നു. അതിന് സാധിക്കാതെ വന്നതില്‍ ഞാനിന്ന് ദുഖിക്കുന്നു.

കാരണം നിങ്ങള് നിങ്ങള്‍ക്ക് വേണ്ടിയോ സങ്കുചിത ലക്ഷ്യത്തിന് വേണ്ടിയോ അല്ല പ്രവര്‍ത്തിക്കുന്നത്. വിശാലമായ ഭാരതത്തിന്റെ ലക്ഷ്യത്തിന് വേണ്ടിയാണ് ഈ ത്യാഗമെല്ലാം സഹിക്കുന്നത്. തികഞ്ഞ ആത്മ ശുദ്ധിയോടെയാണ് നിങ്ങള് പ്രവര്‍ത്തിക്കുന്നത്. നക്ഷത്രങ്ങളായി ആകാശത്തു വിരാജിക്കുന്ന വടക്കന്‍ പാട്ടിലെ ആ വീരന്മാരായ കഥാനായകരും നായികമാരും നിങ്ങള്‍ക്ക് മംഗളം നേരട്ടെ..

ഈ പ്രസ്ഥാനം വിജയിക്കണം, വിജയിക്കുക തന്നെ ചെയ്യും

(കേസരി വാരിക, റിപ്പോര്‍ട്ട്,, 1972ജൂണ്‍ 4) കടപ്പാട് :ഓരം ചേര്‍ന്ന് നടന്ന ഒരാള്‍, ബുദ്ധാ ബുക്ക്‌സ്

https://www.facebook.com/arunm.prasad.77/posts/1419697034894693

Tags: MAIN
Share203TweetSendShare

Discussion about this post


Related News

‘യു.ഡി.എഫിന് സോളാറെങ്കില്‍ എല്‍.ഡി.എഫിന് ഡോളര്‍, അഴിമതിയുടെ കാര്യത്തില്‍ ഇടത് വലത് മത്സരം’: അമിത് ഷാ

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിച്ചിരുന്ന നേതാവും ദേവനുമടക്കം പ്രമുഖർ ബിജെപിയില്‍ ചേര്‍ന്നു; അം​ഗത്വം സ്വീകരിച്ചത് വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍

അമിത്ഷായെ ആദരിക്കാന്‍ പൊന്നാടയുമായി ഇ.ശ്രീധരന്‍ വേദിയില്‍: പൊന്നാടവാങ്ങി തിരിച്ചണിയിച്ച് അമിത്ഷാ

‘പുതിയ കേരളം മോദിക്കൊപ്പം’; നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എന്‍ഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ച് അമിത്ഷാ

Next Post

പാക്കിസ്ഥാനി ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ വ്യാജപ്രചരണം നടത്തി ഇന്ത്യയില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചത് ചൈന: മലയാളം തമിഴ് ഭാഷാ പ്രൊഫൈലുകളെ കുറിച്ചും അന്വേഷണം

Latest News

‘യു.ഡി.എഫിന് സോളാറെങ്കില്‍ എല്‍.ഡി.എഫിന് ഡോളര്‍, അഴിമതിയുടെ കാര്യത്തില്‍ ഇടത് വലത് മത്സരം’: അമിത് ഷാ

നിയമസഭാ തെരഞ്ഞെടുപ്പ്; ബംഗാളില്‍ ബി.ജെ.പിയുടെ താരപ്രചാരകനാകാന്‍ ഗൗതം ഗംഭീര്‍

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ മോശം ഘട്ടം അവസാനിച്ചെന്ന് കരുതാമെന്ന് ഉപരാഷ്ട്രപതി; ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അഭിവാദ്യം ചെയ്യുന്നുവെന്നും വെങ്കയ്യ നായിഡു

‘പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കും’; സുവര്‍ണ ബംഗാള്‍ ആക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിച്ചിരുന്ന നേതാവും ദേവനുമടക്കം പ്രമുഖർ ബിജെപിയില്‍ ചേര്‍ന്നു; അം​ഗത്വം സ്വീകരിച്ചത് വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍

നൂറു വർഷമായാലും കേന്ദ്രസർക്കാരിനെതിരേയുള്ള പ്രതിഷേധത്തെ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന് പ്രിയങ്ക; ഇനി നൂറു വർഷത്തേക്ക് ഭരണം കിട്ടില്ലെന്നുറപ്പിച്ചോ എന്ന് സോഷ്യൽ മീഡിയ

അമിത്ഷായെ ആദരിക്കാന്‍ പൊന്നാടയുമായി ഇ.ശ്രീധരന്‍ വേദിയില്‍: പൊന്നാടവാങ്ങി തിരിച്ചണിയിച്ച് അമിത്ഷാ

‘പുതിയ കേരളം മോദിക്കൊപ്പം’; നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എന്‍ഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ച് അമിത്ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News