ഇന്ത്യയൊട്ടാകെ ഉറ്റുനോക്കുന്ന കേരളത്തിലെ സ്വർണകളളക്കടത്തിന് പിറകിൽ തമിഴ് നടൻ സൂര്യ എന്ന വെളിപ്പെടുത്തലുമായി നടിയും മോഡലുമായ മീരാ മിഥുൻ.അഗരം എന്ന സൂര്യയുടെ സ്വന്തം ജീവകാരുണ്യ സംഘടനയുടെ മറവിൽ നടനും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണ് എന്നാണ് നടിയുടെ ആരോപണം.
കേരളത്തിലെ വൻ സ്വർണക്കടത്തിന് പുറകിലും ഇവരാണ്എന്നാണ് നടി തറപ്പിച്ചു പറയുന്നത്.പല പ്രമുഖരെ കുറിച്ചും നടത്തിയ വിവാദ പ്രസ്താവനകൾ കൊണ്ട് പ്രസിദ്ധയാണ് മീര മിഥുൻ.തമിഴ് സൂപ്പർ താരങ്ങളായ വിജയ്, രജനികാന്ത് എന്നിവർ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതായും നടി അടുത്തിടെ ആരോപണമുന്നയിച്ചിരുന്നു
Discussion about this post