ശ്രീനഗർ : കശ്മീരിൽ ജവാനെ ഭീകരർ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. ഷോപ്പിയാൻ സ്വദേശിയായ ജവാൻ സഞ്ചരിച്ചിരുന്ന വാഹനം കത്തിച്ച നിലയിൽ കണ്ടെത്തി.കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തു വിട്ടിട്ടില്ല.
കശ്മീരിലെ കുൽഗാം ജില്ലയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.രംഭാമ പ്രദേശത്ത് വെച്ചാണ് അർദ്ധ സൈനിക വിഭാഗത്തിൽപ്പെട്ട ജവാനെ ഭീകരർ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.സംഭവത്തെ തുടർന്ന് സൈന്യം ശക്തമായ തിരച്ചിൽ നടത്തുന്നുണ്ട്.








