ബംഗുളൂരൂ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്ത്തകന് അറസ്റ്റില്‍. കര്‍ണ്ണാടക കോണ്‍ഗ്രസ് പ്രവര്ത്തകന് ആനന്ദ് പ്രസാദാണ് രാമമൂര്‍ത്തി നഗറിലെ വസതിയില്‍ നിന്ന് കബന്‍പാര്‍ക്ക് പോലീസിന്റെ പിടിയിലായത്.
അമിത് ഷായ്ക്ക് കൊറോണ സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ ട്വിറ്റിലൂടെ മോശം പരാമര്‍ശം നടത്തിയത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്ത ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സോഷ്യല്‍ മീഡിയ വര്‍ക്കറാണ് താന്‍ എന്നാണ് ആനന്ദ് ട്വിറ്ററിലൂടെ പറയുന്നത്. രാഹുല്‍ ഗാന്ധിയെ പൂച്ചെണ്ട് നല്കി സ്വീകരിക്കുന്ന ചിത്രവും ഇയാള്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.
Discussion about this post