ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ സ്പോണ്‍സര്‍ഷിപ്പിനായി ഒരു ചൈനീസ് ഫോണ്‍ കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കണമെന്ന് ബി സി സി ഐയോട് സ്വദേശി ജാഗരണ്‍ മഞ്ച് ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ ഇന്ത്യയെ ആക്രമിച്ച ചൈനയ്ക്കെതിരേ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നില്ക്കുമ്പോള് ഐ പി എല്‍ മത്സരങ്ങള്‍ ചൈനീസ് സ്പോണ്സര്ഷിപ്പില് നടത്താനാകില്ലെന്നും, ഇനിയും സ്പോണ്‍സര്‍ഷിപ്പ് തുടരുകയാണെങ്കില്‍ ഐ പി എല്‍ മത്സരങ്ങള്‍ ബഹിഷ്കരിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് അറിയിച്ചു.
‘ഐ പി എല്‍ മത്സരങ്ങളില്‍ ചൈനീസ് സ്പോണ്‍സര്‍ഷിപ്പ് ഉപയോഗിക്കുന്നത് ഇന്ത്യയുടെ ഇപ്പോഴത്തെ മാനസികാവസ്ഥയ്ക്ക് യോജിച്ചതേയല്ല. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ സ്വദേശീ ജാഗരണ്‍ മഞ്ച് പറഞ്ഞതല്ല, ജനങ്ങള്‍ സ്വയം തീരുമാനിച്ചതാണ്. രാഷ്ട്രത്തിന്റെ ആ തീരുമാനത്തോടൊപ്പം നില്ക്കാന് ബി സി സി ഐയ്ക്ക് ബാദ്ധ്യതയുണ്ട്’. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ ദേശീയ സഹസംയോജകന് അശ്വനി മഹാജന് പറഞ്ഞു.’ലോകം മുഴുവന്‍ ചൈനയെ ബഹിഷ്കരിക്കുകയാണ്. ഐ പി എല്‍ എന്നാല്‍ അവരെ സംരക്ഷിക്കുകയാണ്. ബി സി സി ഐ രാഷ്ട്രത്തോടൊപ്പം നില്‍ക്കണം. ഒന്നും രാഷ്ട്രത്തിനേക്കാള് വലുതല്ലെന്ന് അവര്‍ മനസ്സിലാക്കനം’ അശ്വനി മഹാജന് മുന്നറിയിപ്പ് നല്കി.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വിവിധ പേരുകളിലും ബ്രാന്ഡുകളിലുമാണ് പുറത്തിറങ്ങുന്നതെങ്കിലും അവയെല്ലാം കമ്യൂണിസ്റ്റ് ചൈനീസ് സര്‍ക്കാരിന്റെ വിവിധ മുഖങ്ങള്‍ മാത്രമാണ്. കനത്ത സബ്സിഡി നല്‍കിയും തൊഴിലാളികളെ ചൂഷണം ചെയ്തും കനത്ത നികുതിയിളവ് നല്‍കിയുമെല്ലാം വലിയ തോതില്‍ വിലയിടിച്ച് ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ കൊണ്ട് കമ്പോളം നിറച്ച് മത്സരം ഒഴിവാക്കുകയാണ് കമ്യൂണിസ്റ്റ് ചൈനയുടെ തന്ത്രം. മറ്റ് രാജ്യങ്ങളില്‍ ആഗോളനിയമങ്ങള്ക്ക് വിധേയമായി ഏറ്റവും കുറഞ്ഞ ഗുണനിലവാരമുറപ്പ് വരുത്തി പുറത്തിറങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അതുകൊണ്ടാണ് ചൈനീസ് ആക്രിസാധനങ്ങളോട് പിടിച്ചു നില്‍ക്കാനാകാതെ വരുന്നത്. ഇത് വഴി സാമ്പത്തിക സാമ്രാജ്യത്തമാണ് ചൈന ലക്ഷ്യം വയ്ക്കുന്നതെന്നും സ്വദേശി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ നാമെല്ലാം അതുകൊണ്ട് തന്നെ ബോധപൂര്‍വം യത്നിക്കണമെന്നും സ്വദേശി ജാഗരണ്‍ മഞ്ച് ആഹ്വാനം ചെയ്യുന്നു
Discussion about this post