വാഷിംഗ്ടൺ: ടിക് ടോക് നിരോധിക്കുമെന്ന് സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഏതെങ്കിലും അമേരിക്കൻ കമ്പനിയുടെ സ്വന്തമാകുക എന്നത് മാത്രമാണ് ടിക് ടോകിന് അമേരിക്കയിൽ നിലനിൽക്കാനുള്ള ഒരേയൊരു സാദ്ധ്യത. സെപ്റ്റംബർ 15നകം ടിക് ടോക് ഏതെങ്കിലും അമേരിക്കൻ കമ്പനിയുടെ സ്വന്തമായില്ലെങ്കിൽ നിരോധനം സുനിശ്ചിതമാണെന്നും ട്രമ്പ് വ്യക്തമാക്കി.
അമേരിക്കൻ ടെക്നോളജി ഭീമൻ മൈക്രോസ്ഫോറ്റ് ടിക് ടോകിനെ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് ട്രമ്പിന്റെ പ്രഖ്യാപനം. ഭാഗികമായ ഓഹരി സ്വന്തമാക്കൽ അല്ല ഉദ്ദേശിക്കുന്നതെന്നും കമ്പനിയുടെ മുഴുവൻ ഓഹരികളുമാണ് ട്രമ്പ് ലക്ഷ്യമിടുന്നതെന്നുമാണ് റിപ്പോർട്ട്. വിഷയവുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് സി ഇ ഓ സത്യ നദെല്ലയുമായി ട്രമ്പ് ചർച്ച നടത്തിയതായും സൂചനയുണ്ട്.
നേരത്തെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിൽ ആപ്പ് ഉടമസ്ഥർ വിചാരിച്ചാലും സ്വകാര്യതയുടെ സംരക്ഷണം അപ്രായോഗികമാണെന്ന് അമേരിക്കൻ കോൺഗ്രസ്സിലെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ടിക് ടോകിന്റെ അമേരിക്കയിലെ പൂർണ്ണമായ നിയന്ത്രണം അമേരിക്കൻ കമ്പനികൾ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായത്.
Discussion about this post