മുംബൈ : കോവിഡ് പ്രതിരോധ മരുന്നായ ഫാവിപിറാവിർ വിപണിയിലിറക്കി മുംബൈ കേന്ദ്രീകരിച്ചുള്ള മരുന്നു നിർമാണ കമ്പനിയായ സൺ ഫാർമസ്യൂട്ടിക്കൽസ്.200 മില്ലിഗ്രാം ടാബ്‌ലറ്റ് കമ്പനി ലഭ്യമാക്കുന്നത് 35 രൂപയ്ക്കാണ്.
സൺ ഫാർമ, ഫ്ലൂ ഗാർഡ് എന്ന പേരിലാണ് ഫാവിപിറാവിർ വിപണിയിലിറക്കുന്നത്. ജപ്പാനീസ് കമ്പനിയായ ഫ്യുജിഫിലിം ഹോൾഡിങ്സാണ് യഥാർത്ഥത്തിൽ ഈ മരുന്നിന്റെ ഉപജ്ഞാതാക്കൾ. അവിഗാർഡ് എന്ന പേരിൽ, ഇൻഫ്ളുവൻസയ്ക്ക് ചികിത്സിക്കാനായി ആണ് ഫ്യൂജിഫിലിം കമ്പനി ഈ മരുന്ന് വികസിപ്പിച്ചെടുത്തത്.ചെറിയ, ഇടത്തരം കോവിഡ് രോഗബാധകൾക്ക് ഈ മരുന്ന് ഫലപ്രദമാകുന്നുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് ചികിത്സയ്ക്കായി ഇതുപയോഗിച്ച് തുടങ്ങിയത്.
Discussion about this post