പട്ന : ബിഹാർ മുഖ്യമന്ത്രിയും ജെഡിയു പ്രസിഡന്റുമായ നിതീഷ് കുമാർ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബിൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കൊപ്പം എത്തിയാണ് നിതീഷ് കുമാർ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. പത്ത് തവണ ബീഹാർ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ചിട്ടുള്ള നിതീഷ് കുമാർ വ്യാഴാഴ്ച രാവിലെയാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് കൂടുമാറുന്നതായി പ്രഖ്യാപിച്ചത്.
ബീഹാറിൽ നിന്നുള്ള അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മാർച്ച് 16 ന് നടക്കും, നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. മുഖ്യമന്ത്രിയെ നിതീഷ് കുമാർ രാജ്യസഭയിലേക്ക് മത്സരിക്കുന്നതോടെ ബീഹാറിന് ഇനി പുതിയ മുഖ്യമന്ത്രിയെ ലഭിക്കുന്നതാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയിൽ നിന്നായിരിക്കും അടുത്ത മുഖ്യമന്ത്രി. ഹിന്ദി ഹൃദയഭൂമിയിൽ ഇതുവരെ ബിജെപി മുഖ്യമന്ത്രിയില്ലാത്ത ഏക സംസ്ഥാനം ആയിരുന്നു ബീഹാർ.









