Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

അയോധ്യക്കേസിലെ ഇടത് ചരിത്രകാരന്മാരുടെ കോടതി മൊഴികള്‍ വലിയ കോമഡി

by Brave India Desk
Aug 4, 2020, 10:04 pm IST
in Kerala
Supporters of the Temple  at the Supreme Court in New Delhi , where the heairng in the Ayodhya Babri case was underway on thursday. Express Photo by Tashi Tobgyal New Delhi 100119

Supporters of the Temple at the Supreme Court in New Delhi , where the heairng in the Ayodhya Babri case was underway on thursday. Express Photo by Tashi Tobgyal New Delhi 100119

Share on FacebookTweetWhatsAppTelegram

ശശിശങ്കര്‍ മക്കര-In Facebook

അയോധ്യ കേസും ഇടത് ചരിത്രകാരന്മാരും

Stories you may like

രേണു പറയുന്നത് പച്ചക്കള്ളം,വീട് ചോരുന്നില്ല; ഇനിയാർക്കും ഇതുപോലെ സഹായം ചെയ്യില്ല; വെളിപ്പെടുത്തലുമായി ബിൽഡർ

മൂത്രമൊഴിക്കാൻ കയറിയതാ ഡോക്ടറേ…: പരിയാരം മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ മൂർഖൻ പാമ്പ്

രാം ജന്‍മഭുമി /ബാബ്‌റി മസ്ജിദ് പ്രശ്‌നം വഷളാക്കിയത് ഇടതുപക്ഷമാണെന്നത് ചരിത്രം. അലഹബാദ് ഹൈക്കോടതിയില്‍ കേസ് വാദിക്കാന്‍ ഇടത് ചരിത്രകാരന്മാര്‍ വലിയ ഒരു മഹായുദ്ധത്തിനു വേണ്ട തയ്യാറെടുപ്പുകളാണ് നടത്തിയത്. ഇവര്‍ എന്തോ വലിയ സംഭവമാണെന്ന് മുസ്ലിം പക്ഷം മാത്രമല്ല, ഹിന്ദു പക്ഷവും വിചാരിച്ചിരുന്നു. അയോധ്യയില്‍ രാമ ക്ഷേത്രം ഉണ്ടായിരുന്നില്ല എന്ന് സ്ഥാപിക്കാന്‍ ചരിത്രകാരന്മാരുടെയും പുരാവസ്തു ശാസ്ത്രജ്ഞന്‍മാരുടെയും ഒരു വലിയ പടയെ ‘സ്വതന്ത്ര വിദഗ്ദ്ധ സാക്ഷികളായി ‘ അണി നിരത്തി. എല്ലാവരും ഈ വിഷയത്തില്‍ ഗവേഷണം നടത്തിയവരും ‘ആധികാരിക’ ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയവര്‍ . ഈ വിദഗ്ധര്‍ കോടതിയില്‍ നല്‍കിയ മൊഴികള്‍ വായിച്ചാല്‍ നല്ല കോമഡിയാണ്. . ഇത്രയും വലിയ വിവരദോഷികളെ എവിടെ നിന്ന് സംഘടിപ്പിച്ചു എന്ന് അത്ഭുതപ്പെടും. ഇവര്‍ക്കൊക്കെ PhD ലഭിച്ചത് എങ്ങനെയെന്നും സംശയം തോന്നാം. കുറ്റം പറയരുത്. ഇവരില്‍ പലരും പതിനൊന്നു വര്‍ഷമൊക്കെ എടുത്തു, വളരെ കഷ്ടപ്പെട്ടാണ് PhD നേടിയതെന്ന് മൊഴികളിലുണ്ട്.

ബാബ്‌റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിക്ക് പറ്റിയ എറ്റവും വലിയ അബദ്ധം ഇടതുപക്ഷത്തെ വിശ്വസിച്ചു പോയതാണ്.
ഇടത് ചരിത്രകാരമാരുടെ ആ വിഷയത്തിലെ ‘അറിവും വൈദഗ്ധ്യവും’ മനസ്സിലാക്കാന്‍ ചില സാമ്പിളുകള്‍ നല്‍കാം. കോടതിയില്‍ നല്‍കിയ മൊഴി അതേപടി പകര്‍ത്തിയതാണ്

1. സൂരജ് ബാന്‍, റിട്ടയേര്‍ഡ് ആര്‍ക്കിയോളജി പ്രൊഫസര്‍
ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം. എക്കണോമിക്‌സ്, സംസ്‌കൃതം, ഇഗ്‌ളീഷ്, ഹിന്ദി എന്നിവയാണ് പഠിച്ചത്. ബിരുദ തലത്തില്‍ ചരിത്രം പഠിച്ചിട്ടില്ല. ഡല്‍ഹിയില്‍ നിന്ന് സംസ്‌കൃതത്തില്‍ MA. അതിനു ശേഷം ബറോഡയില്‍ നിന്ന് ആര്‍ക്കിയോളജിയില്‍ MA. സരസ്വതി നദീ തടത്തെപ്പറ്റിയുള്ള ഗവേഷണത്തിന് PhD.

ചോദ്യം : സംസ്‌കൃതം സംസാരിക്കാനറിയാമോ?
ഉത്തരം : ഇല്ല.
ചോ :വായിക്കാനറിയാമോ
ഉ :, കുറേക്കാലമായി ഉപയോഗിക്കാത്തതുകൊണ്ടു വായിക്കാന്‍ ബുദ്ധിമുട്ടാണ് (ഹിന്ദിയും സംസ്‌കൃതവും ഏകദേശം ഒരേ ലിപി ആയിട്ടും സംസ്‌കൃതംMAക്കാരന് വായിക്കാന്‍ അറിയില്ല. ഇതൊന്നുമില്ലാതെയും സഖാക്കള്‍ക്ക് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദം ലഭിക്കുമായിരിക്കും )
മറ്റു ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ :

‘ ഞാന്‍ തുളസീദാസിന്റെ രാമായണം വായിച്ചിട്ടില്ല. സിന്ധു നദീതട സംസ്‌കാരം എന്നാണ് കണ്ടുപിടിച്ചത് എന്നറിയില്ല. അത് എന്റെ വിഷയമല്ല. ജോഗ്രഫിയില്‍ വരുന്നതാണ്.
ഒരു പള്ളിയുടെ features എന്താണ് എന്നറിയില്ല. ഞാന്‍ epigraphy യും numismatics ഉം പഠിച്ചിട്ടില്ല. ചരിത്രം, geology, aarchitecture എന്നിവ പഠിച്ചിട്ടില്ല
ഞാന്‍ തര്‍ക്ക വിഷയവുമായി ബന്ധപ്പെട്ട ചരിത്ര പഠനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. 1990 ല്‍ തന്നെ തര്‍ക്ക വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. തര്‍ക്കം പരിഹരിക്കാന്‍ excavation ആവശ്യമില്ല എന്ന് പണ്ട് പറഞ്ഞിട്ടുണ്ട് ( ഇദ്ദേഹം R. S. ശര്‍മയോടൊപ്പം അയോധ്യ സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് നല്‍കിയതാണ്. ആ ‘വൈദഗ്ദ്യത്തിന്റെ’ പേരിലാണ് സാക്ഷിയായത് ) അയോധ്യയില്‍ ഞാന്‍ ഗവേഷണം നടത്തുമ്പോള്‍ ഇര്‍ഫാന്‍ ഹബീബ് ആയിരുന്നു ICHR ചെയര്‍മാന്‍. അവിടെ നിന്ന് കിട്ടിയ ഗ്രാന്റ് കൊണ്ടാണ് ഗവേഷണം നടത്തിയത്. ( എല്ലാം മനസ്സിലായി )

2. SC മിശ്ര, ഡല്‍ഹി യൂണിവേഴ്‌സിറ്റി MA in Ancient History
‘ഞാന്‍ പള്ളി നിര്മാണത്തെപ്പറ്റി ബാബര്‍നാമയുടെ കാലം മുതല്‍ 1989 വരെയുള്ള നിരവധി ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ട്. ഒന്നിന്റെയും പേര് ഓര്‍മ്മയില്ല. ‘
ഈ സാക്ഷി epigraphist ആയാണ് അവതരിച്ചത്. അതിനെപ്പറ്റി കോടതി നിരീക്ഷണം : On the one hand he aacepts of being expert in Epigraphy, but simultaneously he admits that neither he knows Arabic nor Persian nor Latin, therefore he had no occasion to understand the language in which the alleged inscription was written. ശിലാ ലിഖിതങ്ങളില്‍ എന്തൊക്കെയാണ് രേഖപ്പെടുത്തിയത് എന്ന് പറയുന്ന വ്യക്തിക്ക് അതെഴുതിയ ഭാഷ വശമില്ല

3. സുശീല്‍ ശ്രീവാസ്തവ BA History, MA politics, PhD
ഇദ്ദേഹം എഴുതിയ പുസ്തകമാണ് ‘The disputed mosque, a historical inquiry ‘ പുസ്തകത്തിന്റെ പേജ് 87 ല്‍ എഴുതിയത് പള്ളി പണിതത് ക്ഷേത്രം തകര്‍ത്താണെന്നു പതിനേഴാം നൂറ്റാണ്ടു മുതല്‍ ജനങ്ങള്‍ പറയാന്‍ തുടങ്ങിയിരുന്നു എന്നാണ്. തന്റെ സ്വന്തം പുസ്തകത്തില്‍ എഴുതിയത് തെറ്റാണെന്നും പത്തൊമ്പതാം നൂറ്റാണ്ടു മുതലാണ് ജനങ്ങള്‍ പറയാന്‍ തുടങ്ങിയത് എന്നുമാണ് കോടതിയില്‍ പറഞ്ഞത്.

4. ഡി മണ്ഡല്‍ , retired from Allahabad Universtiy

‘Ayodhya:Archaeology after demolition ‘ എന്ന പുസ്തകം എഴുതി. ഇടതുപക്ഷം എറ്റവും ആധികാരികം എന്ന രീതിയില്‍ അവതരിപ്പിച്ച ഗ്രന്ഥം

കോടതിയില്‍ പറഞ്ഞത് : ‘ ഞാന്‍ ഒരിക്കലും അയോധ്യയില്‍ പോയിട്ടില്ല. ബാബറിന്റെ കാലത്തെ ചരിത്രത്തെപ്പറ്റി എനിക്ക് അറിയില്ല. ബാബറിനെപ്പറ്റി ആകെ അറിയാവുന്നത് അദ്ദേഹം പതിനാറാം നൂറ്റാണ്ടിലെ ഭരണാധികാരി ആണെന്ന് മാത്രമാണ്. ഞാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാര്‍ഡ് ഹോള്‍ഡര്‍ ആണ്. (എല്ലാ ക്വാളിഫിക്കേഷനും ആയല്ലോ )
കോടതി: the statements made by him show the shallowness of his knowledge in the subject.

5., സുവീര ജെയ്‌സ്വാള്‍, JNU മുന്‍ പ്രൊഫസര്‍. RS ശര്‍മയുടെ കീഴില്‍ PhD. വിഷയം Vaishnavism

‘ഞാന്‍ ancient history യില്‍ expert ആണ്. ബാബര്‍നാമ വായിച്ചിട്ടില്ല.(തര്‍ക്ക വിഷയം medieval history യില്‍ വരുന്നതാണ് ) മുസ്ലിം ഭരണാധികാരികള്‍ ക്ഷേത്രം തകര്‍ത്തു പള്ളി പണിത വിഷയത്തില്‍ ഞാന്‍ പഠനം നടത്തിയിട്ടില്ല. ബാബ്‌റി പള്ളിയെപ്പറ്റി ഞാന്‍ പറയുന്നത് എന്റെ knowledge ല്‍ നിന്നോ ആ വിഷയം പഠിച്ചിട്ടോ അല്ല. മൊഴി നല്‍കുന്നത് എന്റെ ‘അഭിപ്രായത്തിന്റെ’ ‘അടിസ്ഥാനത്തില്‍ ആണ്. തര്‍ക്ക മന്ദിരത്തെപ്പറ്റി ഞാന്‍ പറയുന്നതെല്ലാം പത്രവാര്‍ത്തകള്‍, മറ്റു ചരിത്രകാരന്മാര്‍ പറഞ്ഞത് എന്നിവയുടെ അടിസ്ഥാനത്തില്‍ ആണ്. വിവാദത്തെപ്പറ്റി ഞാന്‍ ലഘു ലേഖ തയ്യാറാക്കിയിട്ടുണ്ട് (സംഭവം വലിയ കുത്തിത്തിരുപ്പാണ് സമൂഹത്തില്‍ ഉണ്ടാക്കിയത്. അങ്ങനെയാണ് വിദഗ്ധ സാക്ഷികളുടെ പട്ടികയില്‍ കയറിയത് )
കോടതി നിരീക്ഷണം : ……… reckless and irresponsible kind of statements and the material got published by persons claiming to be expert historian, archaelogist etc without making any proper investigation, research or study in the subject. Such kind of statements causes more confusion than clear the things. Instead of helping in making a cordial atmosphere, it tends to create more complications, conflict and cotnrovesry.
ജഡ്ജി അവസാനത്തെ വരിയില്‍ പറഞ്ഞ കാര്യം മുഴുവന്‍ ഇടത് സാക്ഷികള്‍ക്കും മാത്രമല്ല, മുഴുവന്‍ ഇടത്പക്ഷത്തിനും ബാധകമാക്കാം

NB : ഷിറീന്‍ മൂസ്‌വി, സൂരജ് ഭാന്‍, RC Thakran, അശോക് ദത്ത, സീതാ റാം റോയ്, സുപ്രിയ വര്‍മ, ജയ മേനോന്‍, തുടങ്ങിയ വിദഗ്ധരും കോമഡി മൊഴികള്‍ നല്‍കി ഈ വിഷയത്തില്‍ തങ്ങള്‍ക്കു വൈദഗ്ധ്യമില്ല എന്ന് കോടതി മുന്‍പാകെ തെളിയിച്ചവരാണ്. എല്ലാം എഴുതാന്‍ തല്‍ക്കാലം സമയമില്ല. ഇപ്പോള്‍ എഴുതിയത് തന്നെ കൊടുത്ത മൊഴിയുടെ ചെറിയ ഭാഗമാണ്. ഇടതു ചരിത്രകാരന്മാരെ മൊത്തം intellectually Backward communtiy ആയി പ്രഖ്യാപിക്കാനുള്ള വകുപ്പു കോടതി വിധിയിലുണ്ട്.

 

Share45TweetSendShare

Latest stories from this section

ഉണ്ണി മുകുന്ദൻ ക്രൂരമായി മർദ്ദിച്ചെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ; മാധ്യമങ്ങൾ പ്രതിക്ക് അനുകൂലമായി വാർത്ത കൊടുക്കുന്നെന്ന് മുൻ മാനേജർ വിപിൻ

തരൂർ ബിജെപിയുടെ തത്തയായോ? അനുകരണം പക്ഷികൾക്ക് നല്ലതാണ്, രാഷ്ട്രീയത്തിൽ കൊള്ളില്ലെന്ന് മാണിക്കം ടാഗോർ

പണിമുടക്ക് പൊളിഞ്ഞു; ജീവനക്കാരന് നേരെ കയ്യേറ്റം നടത്തി അരിശം തീർത്ത് സിഐടിയു നേതാക്കൾ

നമ്പർ വൺ തള്ളിൽ മാത്രം; ആരോഗ്യസൂചികയിൽ കേരളം നാലാമത്: നീതി ആയോഗിന്റെ റിപ്പോർട്ട് പുറത്ത്

Discussion about this post

Latest News

ശത്രു ഇവന്റെ മുന്നിൽപെട്ടാൽ ശരീരം അരിപ്പയ്ക്ക് തുല്യം; പാകിസ്താന് മറ്റൊരു പേടിസ്വപ്‌നം കൂടി: മൗണ്ടഡ് ഗൺ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

രേണു പറയുന്നത് പച്ചക്കള്ളം,വീട് ചോരുന്നില്ല; ഇനിയാർക്കും ഇതുപോലെ സഹായം ചെയ്യില്ല; വെളിപ്പെടുത്തലുമായി ബിൽഡർ

ചരിത്ര നേട്ടവുമായി ‘നിസ്താർ’! ഇന്ത്യൻ നാവികസേനയുടെ ആദ്യ തദ്ദേശീയ ഡൈവിംഗ് സപ്പോർട്ട് കപ്പൽ തയ്യാർ

‘ഇത് നിന്റെ ഇന്ത്യയല്ല, എന്റെ ഭാര്യയെ സുന്ദരി എന്ന് വിളിക്കരുത്’ ; യുഎസിൽ റസ്റ്റോറന്റ് ജീവനക്കാരനോട് കയർത്ത് പാകിസ്താൻ യുവാവ്

കോഹ്‌ലിയും രോഹിതും ഒന്നും അല്ല, ഒരു ദൗർബല്യവും ഇല്ലാത്ത ബാറ്റ്സ്മാൻ ആ ഇന്ത്യൻ താരം: സച്ചിൻ ടെണ്ടുൽക്കർ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

പാകിസ്താനിൽ ബസ് യാത്രക്കാരായ 9 പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ബലൂചിസ്ഥാൻ വിഘടനവാദികളെന്ന് പോലീസ്

എന്റെ മികച്ച ബോളിങ് പ്രകടനത്തിന് കാരണം ഇന്ത്യൻ താരങ്ങളുടെ സഹായം കൊണ്ട് അല്ല, ഉപദേശിച്ചത് ആ ഇതിഹാസതാരം: നിതീഷ് കുമാർ റെഡ്ഡി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies