Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വി ഡി സതീശൻ സ്റ്റാലിന്റെ പുനർജന്മമോ?  തുറന്ന കത്തുമായി കാപ സുരേന്ദ്രൻ

by Brave India Desk
Jun 15, 2026, 12:31 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ വൈസ് ചാൻസലർമാർ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) ശതാബ്ദി ആഘോഷ പരിപാടിയിൽ പങ്കെടുത്തതിനെതിരെ വിമർശനവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി വി. ഡി. സതീശന്റെ നിലപാടുകളിലെ ഇരട്ടത്താപ്പും ഫാസിസ്റ്റ് മനോഭാവവും തുറന്നുകാട്ടുന്ന  കത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുരുക്ഷേത്ര മാനേജിംഗ് ഡയറക്ടറും ആർഎസ്എസ് പ്രചാരകനുമായ കാപ സുരേന്ദ്രനാണ് കത്ത് പങ്കുവച്ചത്.  വിയോജിക്കുന്നവരെയും എതിർക്കുന്നവരെയും ഉൾക്കൊള്ളാൻ മടിക്കുന്ന കമ്മ്യൂണിസ്റ്റ്-ഫാസിസ്റ്റ് ചിന്താഗതിക്കാരനായ ജോസഫ് സ്റ്റാലിന്റെ പുനർജന്മമായി മുഖ്യമന്ത്രി മാറുകയാണോ എന്ന ശക്തമായ ചോദ്യമാണ് കത്തിൽ ഉയരുന്നത്. ജനാധിപത്യമെന്നത് വ്യത്യസ്ത ആശയങ്ങൾ വച്ചുപുലർത്തുന്നവർ പരസ്പര ബഹുമാനത്തോടെ ജീവിക്കുന്നതാണെന്നും, അല്ലാത്തപക്ഷം ഒരു പാർട്ടി, ഒരു മതം എന്ന ഏകാധിപത്യത്തിലേക്ക് നാട് വഴിമാറുമെന്നും കത്ത് ഓർമ്മിപ്പിക്കുന്നു.

Stories you may like

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻപ് എം.എൽ.എ ആയിരുന്ന കാലത്ത് ആർഎസ്എസ് അനുബന്ധ സംഘടനയായ ഭാരതീയ വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ചരിത്രം സവിശേഷമായി കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2013-ൽ സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പി. പരമേശ്വർജി എഡിറ്റ് ചെയ്ത “സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും” എന്ന പുസ്തകത്തിന്റെ തൃശൂരിൽ നടന്ന പ്രകാശന ചടങ്ങാണ് സതീശൻ ഉദ്ഘാടനം ചെയ്തത്. കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഉൾപ്പെടെ നൂറിലധികം വ്യത്യസ്ത ആശയക്കാരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തിയ ആ പുസ്തകം ഭാരതീയ സംസ്കാരത്തിന്റെ ഉൾക്കൊള്ളൽ മനോഭാവത്തിന് ഉദാഹരണമായിരുന്നു. അന്ന് വേദിയിൽ വച്ച് പുസ്തകത്തെയും അതിന്റെ ആശയത്തെയും വാനോളം പുകഴ്ത്തി സംസാരിച്ച സതീശൻ, ഇന്ന് അധികാരക്കസേരയിൽ ഇരുന്നുകൊണ്ട് ആർഎസ്എസ് പരിപാടികളെ തള്ളിപ്പറയുന്നതിലെ കാപട്യമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

തിരുവനന്തപുരത്ത് നടന്ന ആർഎസ്എസ് ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത വൈസ് ചാൻസലർമാർ കേരള സമൂഹത്തോട് മാപ്പ് പറയണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഏത് നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് കത്ത് ചോദിക്കുന്നു. നിയമവാഴ്ച ഉറപ്പാക്കേണ്ട മുഖ്യമന്ത്രി പൗരന്മാരുടെയും ഉദ്യോഗസ്ഥരുടെയും അവകാശങ്ങളെ ധ്വംസിക്കുകയാണ് ചെയ്യുന്നത്. തീവ്രവാദ നിലപാടുകളുള്ള സംഘടനകളുടെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയും പിന്തുണയോടെ അധികാരം നിലനിർത്തുന്ന മുഖ്യമന്ത്രിയാണ് യഥാർത്ഥത്തിൽ മതേതര ഭാരതത്തോട് മാപ്പ് പറയേണ്ടത്. സ്വന്തം ഭൂതകാലത്തെ മറന്നുകൊണ്ട് വോട്ടിനും അധികാരത്തിനും വേണ്ടി വർഗീയ പ്രീണനം നടത്തുന്ന മുഖ്യമന്ത്രി ഒന്നുകിൽ തന്റെ പ്രസ്താവന പിൻവലിക്കാൻ തയ്യാറാകണം, അല്ലെങ്കിൽ ജനങ്ങളെ കബളിപ്പിക്കുന്ന ഈ കാപട്യം അവസാനിപ്പിച്ചു പദവി രാജിവെക്കണം എന്ന ശക്തമായ ആവശ്യത്തോടെയാണ് തുറന്ന കത്ത് അവസാനിക്കുന്നത്.

Tags: vd satheeshanKA Bha Surendran
Share
Tweet
Send
Share

Latest stories from this section

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

‘പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കണം; കേസിൽ പണം വാങ്ങിയ എല്ലാവർക്കുമെതിരെ അന്വേഷണം വേണം!’: ഷോൺ ജോർജ്!

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘മാതാപിതാക്കളെ ഉപേക്ഷിച്ചാൽ ഇനി മൂന്ന് വർഷം തടവ്; വയോജന സംരക്ഷണത്തിനായി ശക്തമായ നിയമനിർമ്മാണവുമായി കേരള സർക്കാർ!’

Latest News

വർഗീയതയ്ക്കെതിരെ നിലപാട് കടിപ്പിച്ച് അസം സർക്കാർ ; പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇതുവരെ അറസ്റ്റിലായത് 94 പേർ

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നേരിടാൻ ഞങ്ങൾ തയ്യാർ ; നിലപാട് വ്യക്തമാക്കി ഹിമന്ത ബിശ്വ ശർമ്മ

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies