ഡല്‍ഹി: കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി സര്‍ക്കാരും കേന്ദ്രവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ അതില്‍ നിന്നും വലിയ പേര് ഉണ്ടാക്കാമെന്നും കേന്ദ്രത്തിന്റെ പിന്തുണ ഉണ്ടെങ്കില്‍ രണ്ട് വര്‍ഷം കൊണ്ട് ഡല്‍ഹിയില്‍ വികസനം സാധ്യമാകുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം കെജ്രിവാള് പറഞ്ഞു. രാഷ്ട്രീയപരമായും ആശയപരമായും ഏറെ ഭിന്നതകള്‍ ഉണ്ട്. എന്നിരുന്നാലും ഡല്‍ഹിയുടെ വികസനത്തിന് ഒരുമിച്ച് നീങ്ങേണ്ടതുണ്ടെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി പോലീസ് സര്‍ക്കാരിനോട് ശത്രുതയിലാണ് പെരുമാറുന്നതെന്നും അത് ശരിയല്ലെന്നും അതില്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും കെജ്രിവാള്, മോദിയോട് ആവശ്യപ്പെട്ടു. ലഫ്. ഗവര്‍ണറുമായുള്ള അധികാരത്തര്‍ക്കം, വികസന പദ്ധതികള്‍ക്ക് ഭൂമി വിട്ടുനല്‍കല്‍, ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും തുടങ്ങിയ വിഷയങ്ങളും കെജ്രിവാള് മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ലഫ്. ഗവര്‍ണര്‍ തടസ്സപ്പെടുത്തുന്നതായും ഡല്‍ഹി മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ അറിയിച്ചു.
Discussion about this post