ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഇന്ത്യയുടെ ഏകപക്ഷീയമായ തീരുമാനമാണെന്ന ചൈനയുടെ പ്രസ്താവനയ്ക്ക് കടുത്ത മറുപടിയുമായി ഇന്ത്യ.മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായ അഭിപ്രായം പറയാൻ നിൽക്കേണ്ട എന്നായിരുന്നു ഇന്ത്യയുടെ രൂക്ഷമായ മറുപടി.ജമ്മു കശ്മീരിന്റെ പ്രത്യേക പരിഗണന റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നും അതിനു നിയമ സാധുതയില്ലെന്നും, പാകിസ്ഥാനുമായി ചർച്ച ചെയ്ത് കശ്മീർ തർക്കം അവസാനിപ്പിക്കണമെന്നും ചൈനയുടെ വിദേശകാര്യ വക്താവ് വാങ് വെൻബിൻ അഭിപ്രായപ്പെട്ടു.മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ തലയിടാൻ ചൈനക്ക് യാതൊരു അവകാശമില്ലെന്ന് ഇതിനുള്ള മറുപടിയായി ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ഒരു വർഷം തികയുന്ന ആഗസ്റ്റ് 5 ന് പാകിസ്ഥാൻ രാജ്യത്ത് പ്രതിഷേധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു.മാത്രമല്ല, കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ പ്രദേശങ്ങൾ ചേർത്തു വരച്ച ഭൂപടം പാകിസ്ഥാൻ പുറത്തു വിട്ടത്.
Discussion about this post