ഡൽഹി : തുർക്കിയുടെ ഭീകരവാദം ഇന്ത്യയിൽ വേരുകൾ ആഴ്ത്തിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ.ഇന്ത്യയിൽ നിന്നു കൊണ്ട് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന എൻജിഒകളുമായി ഡൽഹിയിലെ തുർക്കിഷ് എംബസിയുടെ അവിശുദ്ധ സഖ്യത്തെ പറ്റി ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇവിടെ നിന്നും തുർക്കിയിലെ അങ്കാറയിലേക്ക് ആൾക്കാരെ തിരഞ്ഞെടുത്തയക്കുന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി.മതവൈരം കുത്തിവെക്കാനും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്താനും അവരെ ഭീകരർ ഉപയോഗിക്കുന്നുണ്ടെന്നും ഏജൻസികൾ വ്യക്തമാക്കുന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഒന്നാം വാർഷികത്തിൽ, ചൈനയിൽ കൂടാതെ ഇന്ത്യയെ അപലപിച്ചു കൊണ്ടുള്ള പ്രസ്താവനയുമായി രംഗത്ത് വന്ന ഒരേയൊരു രാജ്യം തുർക്കിയാണ് എന്നതും ശ്രദ്ധേയമാണ്.ഈ വർഷം ഫെബ്രുവരിയിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പാകിസ്ഥാൻ നാഷണൽ അസംബ്ലി സന്ദർശനത്തിൽ, കശ്മീരിലെ തീവ്രവാദികളുടെ പ്രവർത്തനത്തെ ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷുകാരോടുള്ള ഓട്ടോമൻ സാമ്രാജ്യത്തിന്റെ ചെറുത്തുനിൽപ്പുമായാണ് എർദോഗാൻ താരതമ്യം ചെയ്തത്.
Discussion about this post