ജനീവ: ഇന്ത്യ- പാക്കിസ്ഥാന് അതിര്‍ത്തി തര്‍ക്കം ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ച് നാണംകെട്ട് പാക്കിസ്ഥാന്. ഇന്ത്യ- പാക്കിസ്ഥാന് അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടേണ്ടതില്ലെന്നാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ തീരുമാനം കൈക്കൊണ്ടത്.
ഈ നയതന്ത്ര വിഷയം ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണെന്ന നിലപാട് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി. എസ്. തിരുമൂര്‍ത്തിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ ഈ വിഷയം പാക്കിസ്ഥാന് അവതരിപ്പിച്ചത്. എന്നാല്‍ ഇത്തവണയും പാക്കിസ്ഥാന് ഐക്യരാഷ്ട്രസഭയില്‍ നിന്നും തിരിച്ചടി നേരിടേണ്ടി വരികയായിരുന്നു.
അങ്ങനെ ഒരിക്കല്‍ക്കൂടി അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയ്ക്കെതിരായ പാക്കിസ്ഥാന്റെ നീക്കം പരാജയപ്പെട്ടു.
Discussion about this post