ദേശീയ കൈത്തറി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വോക്കൽ ഫോർ ലോക്കൽ ക്യാമ്പയിനിൽ പങ്കാളികളാകാൻ ജനങ്ങളോട് ആവശ്യപ്പെട്ട് ബോളിവുഡ് താരം കങ്കണ റണാവത്ത്.സ്വദേശി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വോക്കൽ ഫോർ ലോക്കൽ കാമ്പയിന് തുടക്കം കുറിച്ചത്.
വസ്ത്രാലങ്കാര മേഖലയാണ് പ്രകൃതിക്ക് ഏറ്റവും കൂടുതൽ ദോഷമുണ്ടാക്കുന്നതെന്നും, ആയതിനാൽ ഇന്ത്യയിലുള്ള കൈത്തറി വസ്ത്രശാലകളെ പ്രോത്സാഹിപ്പിച്ചു തുടങ്ങാമെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു.നമ്മൾ കൈത്തറി വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ആ മേഖലയിൽ പ്രവർത്തിക്കുന്ന ദരിദ്രരായ ആളുകൾക്ക് അത് ഉപകാരപ്പെടുമെന്നും കങ്കണ ട്വീറ്റിൽ കൂട്ടിച്ചേർത്തു.ട്വീറ്റിനോടൊപ്പം താരം ചർക്കയിൽ നൂൽനൂൽക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.മുമ്പ് കൈത്തറി വസ്ത്രങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി കൈത്തറി സാരികൾ ധരിച്ചു കൊണ്ട് കങ്കണ റണാവത്ത് രംഗത്തു വന്നിരുന്നു.
Discussion about this post