ന്യൂഡൽഹി : ഇന്ത്യൻ എയർഫോഴ്സിന്റെ പിലാറ്റസ് ജെറ്റ് വാങ്ങാനുള്ള കരാറിൽ അഴിമതി നടത്തിയതും കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് വ്യത്യസ്ത നഗരങ്ങളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തി.2009 -ൽ ഇന്ത്യൻ വ്യോമസേനയുടെ 75 പിലാറ്റസ് ബേസിക് ട്രെയിനർ എയർക്രാഫ്റ്റ് വാങ്ങുന്നതിൽ സൈന്യത്തിലെ ആയുധ വിദഗ്ദ്ധനായിരുന്ന സഞ്ജയ് ഭണ്ഡാരി അഴിമതി നടത്തിയെന്നും ആ പണം വെളുപ്പിച്ചെന്നുമാണ് കേസ്.ഇതേ തുടർന്ന് ഡൽഹി, ഗുർഗാവോൺ, സൂറത്ത് എന്നിവിടങ്ങളിലാണ് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് റെയ്ഡ് നടത്തിയത്.
സഞ്ജയ് ഭണ്ഡാരി നിലവിൽ യുകെയിലാണ് ഉള്ളതെന്ന് വിവരം ലഭിച്ചിട്ടുണ്ട്.ഇയാളെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് ആരംഭിച്ചു കഴിഞ്ഞു.സഞ്ജയ്‌നെ കൂടാതെ ആർമിയിലെ ഇനിയും തിരിച്ചറിയാത്ത ചില ഉദ്യോഗസ്ഥരും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചനകൾ.കഴിഞ്ഞ വർഷമാണ് 2,895 കോടി രൂപയുടെ പിലാറ്റസ് കരാറിൽ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് കേസ് ഫയൽ ചെയ്യുന്നത്.
Discussion about this post