തിരുവനന്തപുരം: മൂന്നാർ രാജമല പെട്ടിമുടി ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തോട്ടം തൊഴിലാളി കുടുംബങ്ങളാണ് കേരളത്തെ നടുക്കിയ ദുരന്തത്തിനിരയായത്. ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായവരുടെ തീരാവേദനയിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനും ദുരന്തത്തിനിരയായവർക്ക് ആശ്വാസമെത്തിക്കാനും സഹായത്തിനും സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളണം. പ്രധാനമന്ത്രി പ്രഖ്യാപിച്ച സഹായധനം ആശ്വാസകരമാണ്. ദുരിതാശ്വാസ -രക്ഷാപ്രവർത്തനങ്ങളിൽ ബി.ജെ.പി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. ദുരന്തമുഖത്ത് എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Discussion about this post