കരിപ്പൂർ : എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 19 ആയി.അമ്മയും കുഞ്ഞും രണ്ടു കുട്ടികളും ഇതിലുൾപ്പെടും.ഗർഭിണിയായ ഒരു യുവതി അടക്കം അഞ്ചു പേർ കോഴിക്കോട് മിംസ് ആശുപത്രിയിലും, കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ടു കുട്ടികളും ഗുരുതരാവസ്ഥയിലാണ്.
ലാൻഡിങ്ങിനായി റൺവേയിലേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം 35 താഴ്ചയിലേക്ക് വീണു.ദുബായില്‍ നിന്നെത്തിയ വിമാനത്തില്‍ 191 യാത്രക്കാരുണ്ടായിരുന്നു.174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് ഉള്ളത്. കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ 13 മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ ആശുപത്രികളിൽ ആറു പേർ മരിച്ചതായാണ് റിപ്പോർട്ട്.












