രണ്ടാംവട്ടവും ഭരണ മികവിലും ജനപ്രീതിയിലും ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയെന്ന് അരക്കിട്ടുറപ്പിച്ച് സർവ്വേ ഫലങ്ങൾ.ഇന്ത്യ ടുഡേയും കാർവി ഇൻസൈറ്റ്സും സംയുക്തമായി നടത്തിയ മൂഡ് ഓഫ് ഇന്ത്യ സർവേയിലാണ് കേന്ദ്ര സർക്കാരിന്റെ ഉയർത്തിക്കൊണ്ട് ഈ ഫലങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്.
സർവേയിൽ പങ്കെടുത്ത ജനങ്ങളിൽ 78 ശതമാനം പേരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണനൈപുണ്യം പ്രശംസനീയമാണെന്ന് വോട്ട് ചെയ്തത്.രാജ്യത്തെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരി നേരിട്ടതിലും ചൈനയുമായുള്ള അതിർത്തിയിലെ സംഘർഷത്തിലെടുത്ത നിലപാടുകളും ജനകോടികൾ സംതൃപ്തരാണ് എന്നാണ് ഇത് തെളിയിക്കുന്നത്.ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിങ്ങനെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, നാലിൽ 3.14 ശതമാനം മാർജിനാണ് നരേന്ദ്ര മോദി കരസ്ഥമാക്കിയത്.2.99 രേഖപ്പെടുത്തിയ ഉത്തരേന്ത്യയിലും നരേന്ദ്രമോദിയുടെ ജനസമ്മതി വർദ്ധിക്കുക തന്നെയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പട്ടികജാതി, പിന്നോക്ക വിഭാഗക്കാരിൽ നേടിയെടുത്ത 3.08 എന്ന ഉയർന്ന നിരക്ക് വിഭാഗങ്ങളിലുള്ള നരേന്ദ്ര ദാമോദർദാസ് മോദിയുടെ പ്രാമുഖ്യം വിളിച്ചറിയിക്കുന്നു.
Discussion about this post