കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽ പെട്ടു തകർന്ന വിമാനത്തിന്റെ ബ്ലാക്ബോക്സ് കണ്ടെത്തി. ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍, കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ എന്നിവയാണ് കണ്ടെത്തിയത്.
അപകടത്തിന് മുന്‍പ് വിമാനം എത്ര ഉയരത്തിലായിരുന്നു, വിമാനത്തിന്റെ സ്ഥാനം, വേഗത, പൈലറ്റും എയര്‍ ട്രാഫിക് കണ്‍ട്രോളറും തമ്മിലുള്ള ആശയ വിനിമയം എന്നിവയെല്ലാം ഉപകരണങ്ങളില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ട്. വിമാനം അപകടത്തില്‍പ്പെട്ടതെങ്ങനെയെന്ന് കണ്ടെത്താന്‍ ബ്ലാക്ക് ബോക്‌സിലെ വിവരങ്ങള്‍ അന്വേഷണ സംഘത്തെ സഹായിക്കും.
ഇന്നലെ രാത്രിയായിരുന്നു കരിപ്പൂർ വിമാനത്താവളത്തിൽ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം അപകടത്തിൽ പെട്ടത്. സെക്കൻഡ് ലാന്‍ഡിംഗിനിടെ റണ്‍വെയില്‍ നിന്നും തെന്നിമാറിയ വിമാനം 35 അടി താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. 190 യാത്രക്കാരുമായി വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് വിമാനം കരിപ്പൂരിലെത്തിയത്. അപകടത്തില്‍ പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 18 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post