ഡല്‍ഹി: കൊറോണയിൽ നിന്ന് മുക്തി നേടി നടന്‍ അഭിഷേക് ബച്ചനും. കൊറോണ പരിശോധനാ ഫലം നെഗറ്റീവായ വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ഇന്ന് ഉച്ചയ്ക്ക് എന്റെ കൊവിഡ് റിസള്‍ട്ട് വന്നു. ഞാന്‍ നേരത്തേ പറഞ്ഞില്ലേ ഇതിനെ ഞാന്‍ തോല്‍പ്പിക്കുമെന്ന്. ഞാനിതാ വാക്കുപാലിച്ചിരിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാര്‍ഥനകള്‍ക്കും നന്ദി. എന്നെയും കുടുബത്തെയും പരിചരിച്ച എല്ലാ ഡോക്ടര്‍മാര്‍ക്കും നന്ദിയുണ്ട്. അദ്ദേഹം ട്വീറ്റ് ചെയ്തു.
https://twitter.com/juniorbachchan/status/1292023069418983425?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1292023069418983425%7Ctwgr%5E&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fbignewslive-epaper-bignewsl%2Fkovidmukthinediabhishekbachanumparishodhanaphalamnegateevnandhiariyichtharam-newsid-n204938518
അതേസമയം അദ്ദേഹത്തെ എപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ 29 ദിവസമായി അഭിഷേക് നാനാവതി ആശുപത്രിയില്‍ കൊറോണ ചികിത്സയിലായിരുന്നു. ആഗസ്റ്റ് രണ്ടിന് കൊറോണ ഫലം നെഗറ്റീയവായതിനെത്തുടര്‍ന്ന് അമിതാഭ് ബച്ചനെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
Discussion about this post