പൂനെ : ഒരെണ്ണത്തിന് 225 രൂപ വില വരുന്ന 100 മില്യൺ കോവിഡ് വാക്സിനുകൾ ഉൽപാദിപ്പിക്കാനൊരുങ്ങി പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്.സെറം ഇൻസ്റ്റിറ്റ്യൂട്ടിന് വാക്സിൻ നിർമാണത്തിനുള്ള മുൻകൂർ മൂലധനം നൽകുന്നത് ഇന്റർനാഷണൽ വാക്സിൻ അലയൻസ് ഗവി ആൻഡ് ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനാണ്.
ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങൾക്ക് 2021 ന്റെ ആദ്യ പകുതിയോടെ വാക്സിൻ ലഭ്യമാകുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ഓക്സ്ഫോർഡ് അസ്ട്രസെനക്കയും നോവാവാക്സും വികസിപ്പിക്കുന്ന കോവിഡ് -19 വാക്സിനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുക.ഓക്സ്ഫോർഡിന്റെ വാക്സിൻ വിജയകരമായാൽ ഇന്ത്യയിലും താഴ്ന്ന ഇടത്തരം വരുമാനമുള്ള മറ്റു 57 രാജ്യങ്ങളിലും വാക്സിൻ ലഭ്യമാക്കും. നോവവാക്സിന്റെ വാക്സിനാണ് വിജയകരമാകുന്നതെങ്കിൽ 92 രാജ്യങ്ങളിലും വാക്സിൻ വിതരണം ചെയ്യും.
Discussion about this post