കരിപ്പൂർ വിമാനാപകടം ആക്സിഡന്റല്ല കൊലപാതകമാണെന്ന് ഫയർ സേഫ്റ്റി വിദഗ്ധനായ ക്യാപ്റ്റൻ മോഹൻ രംഗനാഥൻ. വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിന് യോജിച്ച രീതിയിലുള്ളതല്ല കോഴിക്കോട് വിമാനത്താവളമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് താൻ ഒൻപതു വർഷങ്ങൾക്കു മുമ്പ് സിവിൽ ഏവിയേഷൻ സേഫ്റ്റി കൗൺസിലിന്റെ ചെയർമാന് സമർപ്പിച്ചിരുന്നു.എന്നാൽ, അന്നത്തെ സർക്കാർ ജാഗ്രതാ നിർദേശം അവഗണിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സേഫ്റ്റി അഡ്വൈസറി കമ്മിറ്റിയിലെ അംഗം കൂടിയാണ് ക്യാപ്റ്റൻ മോഹൻ രംഗനാഥൻ.ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇതുപോലെയുള്ള അപകടങ്ങൾ പാറ്റ്ന, ജമ്മുകാശ്മീർ എന്നിവിടങ്ങളിലുള്ള വിമാനത്താവളങ്ങളിലും സംഭവിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഈ വിമാനത്താവളങ്ങളിലൊന്നും മിനിമം റൺവേ എൻഡ് സേഫ്റ്റി ഏരിയയില്ലെന്ന് ക്യാപ്റ്റൻ മോഹൻ രംഗനാഥൻ ചൂണ്ടിക്കാട്ടി.










Discussion about this post