ഡൽഹി : പ്രതിരോധ മേഖലയിലെ നിർണായക നീക്കവുമായി കേന്ദ്രം.’ആത്മനിർഭർ ഭാരത് ‘എന്ന പദ്ധതിയുടെ ഭാഗമായി ഇനിമുതൽ പ്രതിരോധ മേഖലയിൽ വേണ്ട ആയുധങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കും.പ്രതിരോധ മന്ത്രിയായ രാജ്നാഥ് സിങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടനുബന്ധിച്ച് 101 പ്രതിരോധ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിക്കും.അവ ഏതൊക്കെയാണ് എന്നതിന്റെ വിശദമായ പട്ടിക കേന്ദ്ര സർക്കാർ പിന്നീട് പുറത്തിറക്കുമെന്നാണ് സൂചനകൾ.നാലു ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ തന്നെ നിർമിക്കുമെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയത്.
കവചിത വാഹനങ്ങൾ, റഡാറുകൾ, അത്യാധുനിക തോക്കുകൾ തുടങ്ങിയവ രാജ്യത്തു തന്നെ നിർമ്മിക്കും.101 പ്രതിരോധ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി അനിശ്ചിതകാലത്തേക്ക് നിരോധിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.ഇതേ സംബന്ധിച്ച് സായുധ തലവൻമാരുമായും പൊതു-സ്വകാര്യ കമ്പനികളുമായും കേന്ദ്രം ചർച്ച നടത്തിയിട്ടുണ്ട്.










Discussion about this post