കഠ്മണ്ഡു : അതിർത്തിയിൽ സൃഷ്ടിക്കുന്ന പ്രകോപനങ്ങൾക്കിടയിലും നേപ്പാളിന് ഇന്ത്യയുടെ സഹായം.കൊറോണ വൈറസിനെ നേരിടാൻ നേപ്പാളി സൈന്യത്തിന് ഇന്ത്യൻ സൈന്യം 10 ഐസിയു വെന്റിലേറ്ററുകൾ സമ്മാനിച്ചു.നേപ്പാളിലെ ഇന്ത്യൻ അംബാസിഡറായ വിനയ് മോഹൻ ക്വത്രയാണ് നേപ്പാൾ ആർമി സ്റ്റാഫിന്റെ തലവനായ സുകീർത്തിമയ രാഷ്ട്രദീപ് ജനറൽ പൂർണ്ണചന്ദ്ര ഥാപ്പയ്ക്ക് വെന്റിലേറ്ററുകൾ കൈമാറിയത്.കാഠ്മണ്ഡുവിലുള്ള നേപ്പാളി ആർമി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കൈമാറ്റം നടന്നത്.
കോവിഡ് വൈറസ് ബാധിച്ച് ശ്വാസതടസം അനുഭവപെടുന്നവർക്ക് ശ്വസനപ്രക്രിയയിൽ സഹായിക്കാൻ ഈ വെന്റിലേറ്ററുകൾക്ക് സാധിക്കും.ഗുരുതരമായി രോഗബാധയുള്ളവരിലേക്ക് ഐസിയു വെന്റിലേറ്ററുകൾ എളുപ്പത്തിലെത്തിക്കാൻ സാധിക്കുമെന്നതും ഇവയുടെ പ്രത്യേകതയാണ്.നേപ്പാൾ ആർമിക്ക് മുമ്പും ഇന്ത്യ സഹായങ്ങൾ നൽകിയിട്ടുണ്ട്.രണ്ടു സൈന്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ അടയാളമാണ് ഇപ്പോൾ ഇന്ത്യൻ സൈന്യം നൽകിയ ഈ പിന്തുണ.
Discussion about this post