ന്യൂഡൽഹി : ജമ്മുകാശ്മീർ നിവാസികളുടെ ഭൂമി അവകാശങ്ങളെ സംരക്ഷിക്കുന്നതിനായി പാർലമെന്റിൽ പുതിയ ബില്ല് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി വിഭജിച്ചതിനു ശേഷം ജമ്മു കാശ്മീർ നിവാസികളുടെ ഭൂമി അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളൊന്നും പ്രദേശത്ത് നടപ്പിലാക്കിയിട്ടില്ല.അതു കൊണ്ട് തന്നെ ജമ്മുകാശ്മീരിലെ ജനങ്ങൾക്ക് തങ്ങളുടെ ഭൂമി കൈവിട്ടു പോകുമോയെന്ന ഭീതിയുണ്ട്. അതിനാലാണ് അവരുടെ ഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ ബിൽ പാർലിമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനു മുമ്പ് ജമ്മുകാശ്മീർ നിവാസികൾക്ക് മാത്രമെ സംസ്ഥാനത്ത് സ്ഥലം വാങ്ങാനോ വിൽക്കാനോ കഴിഞ്ഞിരുന്നുള്ളൂ.ആർട്ടിക്കിൾ 35 എ ഉറപ്പു നല്കുന്ന ഈ പ്രത്യേക പരിഗണനയും ആർട്ടിക്കിൾ 370 നോടൊപ്പം കേന്ദ്രം റദ്ദാക്കിയിരുന്നു. പാർലമെന്റ് അവതരിപ്പിക്കാൻ പോകുന്ന ബില്ല് ജമ്മുകാശ്മീർ നിവാസികൾക്ക് ആശ്വാസം നൽകുന്നതായിരിക്കുമെന്നാണ് സൂചനകൾ.
Discussion about this post